കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3 കോവിഡ് -19 മരണങ്ങളും 1,012 പുതിയ കേസുകളും ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു.
ഇതോടെ മൊത്തം കേസുകളുടെ എണ്ണം 41,714 ആയി കണക്കാക്കുമ്പോൾ മരണസംഖ്യ 1,824 ആയി തുടരുകയാണ്.
ഇന്ന് അറിയിച്ച കേസുകളിൽ 511 പുരുഷന്മാരും 496 സ്ത്രീകളുമാണ്, 71% പേർ 45 വയസ്സിന് താഴെയുള്ളവരാണ്.
ഇന്നത്തെ കേസുകളുടെ അവസ്ഥ:
ഡബ്ലിനിൽ 241
കോർക്കിൽ 112
കവാനിൽ 80
മെത്തിൽ 72
ഗോൾവേയിൽ 66
ബാക്കി 441 കേസുകൾ മറ്റ് 21 കൗണ്ടികളിലായി വ്യാപിച്ചുകിടക്കുന്നു.
ഇന്ന് ഉച്ചകഴിഞ്ഞ് 2 മണി വരെ 199 കോവിഡ് -19 രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അതിൽ 31 പേർ ICU-വിൽ തുടരുന്നു.
“വയസായവരെന്നില്ല യുവജനങ്ങളെന്നില്ല എല്ലാ പ്രായക്കാരിലും രാജ്യത്തുടനീളം കേസുകളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്,”