Pandemic Unemployment Payment (PUP) നിരക്കുകൾ പുനഃസ്ഥാപിക്കുന്നു

തൊഴിലില്ലാത്ത 25 വയസ്സിന് താഴെയുള്ള എല്ലാവർക്കുമായി പാൻഡെമിക് അൺഎംപ്ളോയ്മെന്റ് പേയ്മെന്റിന്റെ ഉയർന്ന നിരക്ക് പുനസ്ഥാപിക്കണമെന്നും അല്ലെങ്കിൽ അവരെ സഹായിക്കാൻ വമ്പിച്ച തൊഴിൽ സഹായ പാക്കേജ് നൽകണമെന്നും നാഷണൽ യൂത്ത് കൗൺസിൽ ഓഫ് അയർലൻഡ് സർക്കാരിനോട് അഭ്യർത്ഥിച്ചു.

കോവിഡ് -19 പാൻഡെമിക് ചെറുപ്പക്കാരുടെ തൊഴിലവസരങ്ങളെ ബാധിച്ചുവെന്ന് യൂത്ത് കൗൺസിൽ അഭിപ്രായപ്പെടുന്നു. 25 വയസ്സിന് താഴെയുള്ളവരിൽ മൂന്നിലൊന്ന് പേരും ലേബർ ഫോർസിൽ (36.5%) നിലവിൽ അൺഎംപ്ലോയ്ഡ് ആണ്.

ഈ പ്രായപരിധിയിൽ വെറും 11% തൊഴിലാളികളാണുള്ളതെങ്കിലും, ഇതിൽ 21% പേരും പി.യു.പി സ്വീകരിക്കുന്നവരാണ്, എമിഗ്രേഷൻ വലിയ തോതിൽ അടച്ചിരിക്കുന്നതിനാൽ സ്ഥിതി കൂടുതൽ വഷളാകുന്നു.

കഴിഞ്ഞ ആഴ്ചയിലെ കണക്കനുസരിച്ച് 25 വയസ്സിന് താഴെയുള്ള 45,461 പേർ പി‌യു‌പി അവകാശപ്പെടുന്നതായി തൊഴിൽ കാര്യ, സാമൂഹിക സംരക്ഷണ വകുപ്പ് സ്ഥിരീകരിച്ചു, അതിൽ 18,104 പേർ ഡബ്ലിൻ കൗണ്ടിയിലുള്ളവരാണ്.

25-30 വയസ് പ്രായമുള്ളവരുടെ അയർലണ്ടിലെ ജനസംഖ്യ 26,052 ആണ്.

36.5% അൺഎംപ്ലോയ്ഡ് യൂത്ത്, പി‌യു‌പിയിൽ 21% വരുന്ന ചെറുപ്പക്കാർ (11 ശതമാനം തൊഴിലാളികൾ മാത്രമാണുള്ളത്), കൂടാതെ ലൈവ് രജിസ്റ്ററിൽ പേര് ചേർത്തിട്ടുള്ള 28,777 ചെറുപ്പക്കാരും ഇതിൽ ഉൾപ്പെടുന്നു.

പാൻഡെമിക് യുവജനങ്ങളുടെ തൊഴിൽ സാധ്യതകളെ കഠിനമായി ബാധിച്ചിരിക്കുകയാണ്.

Share This News

Related posts

Leave a Comment