കൺസൾട്ടൻസി കമ്പനിയായ ക്രോ നടത്തിയ ഹോസ്പിറ്റാലിറ്റി മേഖലയുടെ സർവേയിൽ റെസ്റ്റോറന്റുകൾ അവരുടെ ഈ വർഷത്തെ വരുമാനത്തിൽ 41% കുറവുണ്ടാകുമെന്ന് അറിയിച്ചു.
രാജ്യം മുഴുവൻ കോവിഡ് -19 Level-3ലേക്ക് മാറ്റുന്നതിന് മുമ്പാണ് സർവേ നടത്തിയത്, അതായത് യഥാർത്ഥ ഫലം ഇതിലും മോശമായിരിക്കും.
ക്യാഷ് ഫ്ളോ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിനായി തങ്ങളുടെ ബാങ്കുമായി ബന്ധപ്പെട്ട് മിക്കവരും പേയ്‌മെന്റ് ബ്രേക്ക് എടുത്തിട്ടുണ്ടെന്ന് സർവേയിൽ ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു.
പലരും വൻ തോതിൽ വായ്പകളും കടങ്ങളും ഇതിനോടകം തന്നെ ഏറ്റെടുത്തിരുന്നു. അധിക വായ്പ സൗകര്യങ്ങൾ ലഭിച്ചില്ലെങ്കിൽ അടുത്ത മൂന്ന് മാസത്തിനുള്ളിൽ പണം തീർന്നുപോകുമെന്ന് റെസ്റ്റോറന്റ് ഉടമകൾ അഭിപ്രായപ്പെടുന്നു.
വരും മാസങ്ങളിൽ റെസ്റ്റോറന്റുകളുടെ പണലഭ്യത ഒരു പ്രത്യേക പ്രശ്നമായി മാറിയേക്കാം, കാരണം വർഷാവസാനം സാധാരണയായി കമ്പനികൾ അവരുടെ സ്മൂത്ത് റണ്ണിങ്നായി പണത്തിന്റെ കരുതൽ ശേഖരിക്കും. റെസ്റ്റോറന്റുകളെ അപേക്ഷിച്ച് ഇത്തവണ അവർ വൻ നഷ്ടത്തിലേക്ക് നീങ്ങുമെന്ന് അഭിപ്രായപ്പെടുന്നു.
ഗവണ്മെന്റിന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും സഹായം ചെയ്തില്ലെങ്കിൽ പിടിച്ചുനിൽകാനാവില്ല എന്ന് റെസ്റ്റോറെന്റുകൾ അറിയിച്ചു.