കൊറോണ വൈറസ്: അയർലണ്ടിൽ 364 പുതിയ കേസുകൾ

അയർലണ്ടിൽ ഇന്ന് 364 പുതിയ കേസുകൾ ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു.

പുതിയ മരണങ്ങളൊന്നും ഇന്ന് ആരോഗ്യ സംരക്ഷണ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്തിട്ടില്ല.

അയർലണ്ടിൽ ഇന്നുവരെയുള്ള കണക്കുകൾ അനുസരിച്ച്‌ മൊത്തം 1,810 COVID-19 അനുബന്ധ മരണങ്ങൾ ഉണ്ടായിട്ടുണ്ട്.

അയർലണ്ടിൽ മൊത്തം സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 38,032 ആയി തുടരുന്നു.

ഡബ്ലിൻ തന്നെയാണ് ഇന്നും 100 കേസുകളുമായി മുൻപന്തിയിൽ.

ഇന്ന് അറിയിച്ച കേസുകളിൽ;

  • 195 പുരുഷന്മാർ / 168 സ്ത്രീകൾ ആണുള്ളത്.
  • 74% പേർ 45 വയസ്സിന് താഴെയുള്ളവരാണ്.
  • 27% കേസുകൾ സമ്പർക്കവുമായി ബന്ധപ്പെട്ടതാണെന്ന് സ്ഥിരീകരിച്ചു.
  • 42 കേസുകൾ കമ്മ്യൂണിറ്റി ട്രാൻസ്മിഷനായി തിരിച്ചറിഞ്ഞു.

 

Share This News

Related posts

Leave a Comment