ദേശീയ ലോക്ഡൗൺ തടയാൻ രാജ്യത്തിന് രണ്ടാഴ്ച വരെ സമയമുണ്ട്, കാരണം ഡബ്ലിനിലേതുപോലെ വൈറസ് രാജ്യത്തുടനീളം ഒരേ നിരക്കിൽ വളരുന്നു.
“ഡബ്ലിനിലെ സംഭവങ്ങൾ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് നാല് ഇരട്ടിയാണ്”. എന്നാൽ ഇത് രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ ഏകദേശം ഒരേ നിരക്കിൽ വളരുകയാണ്. രാജ്യത്തിന്റെ മറ്റ് കൗണ്ടികൾ ഡബ്ലിനെ അപേക്ഷിച്ഛ് രണ്ടാഴ്ച പിന്നിലാണ്.
തലസ്ഥാനത്തിന് പുറത്ത് ഡൊണെഗൽ, ലോത്ത്, വാട്ടർഫോർഡ് എന്നിവയാണ് രോഗവ്യാപനസാധ്യത കൂടുതലുള്ള കൗണ്ടികൾ. കിൽഡെയർ, വിക്ലോ, കോർക്ക് എന്നീ കൗണ്ടികളിലും ഗുരുതരമായ ആശങ്കയുണ്ട്.