ചില കസ്റ്റമേഴ്സിന് അവരുടെ അക്കൗണ്ടുകളിലേക്ക് പേയ്‌മെന്റുകൾ ലഭിക്കാത്തതിന്റെ ഫലമായി നിലനിന്നിരുന്ന പ്രശ്നങ്ങൾ പരിഹരിച്ചതായി ബാങ്ക് ഓഫ് ഐറിലാൻഡ് അറിയിച്ചു.
കസ്റ്റമേഴ്സ് അനുഭവിച്ച കാലതാമസം “ഇപ്പോൾ പരിഹരിച്ചു എന്നും, ഫണ്ടുകൾ ഇപ്പോൾ കസ്റ്റമേഴ്സിന്റെ അക്കൗണ്ടുകളിലേക്ക് ക്രെഡിറ്റ് ചെയ്‌തു,” എന്നും ബാങ്ക് അറിയിച്ചു. അസൗകര്യമുണ്ടായതിൽ ബാങ്ക് ഖേദിക്കുന്നു എന്നും കൂട്ടിച്ചേർത്തു.
“പ്രശ്നം എത്രയും വേഗം പരിഹരിക്കാനുള്ള ശ്രമത്തിലാണ്” എന്ന് ബാങ്ക് നേരത്തെ പറഞ്ഞിരുന്നു.
എത്ര ആളുകളെ ബാധിച്ചു എന്നതിനെക്കുറിച്ചോ പ്രശ്‌നത്തിന് കാരണമായതിനെക്കുറിച്ചോ ഇതുവരെ ഒരഭിപ്രായവും പറഞ്ഞിട്ടില്ല.
അസൗകര്യമുണ്ടായതിൽ ബാങ്ക് കസ്റ്റമേഴ്സിനോട് ക്ഷമ ചോദിക്കുകയും ചെയ്തു.