പോസിറ്റീവ് കോവിഡ് -19 പരിശോധന സ്ഥിരീകരിച്ചതിന് ശേഷം രണ്ടാമതൊരു ഡബ്ലിൻ സ്കൂളും ആ ക്ലാസിലെ മുഴുവൻ വിദ്യാർഥികളെയും വീട്ടിലേയ്ക്ക് തിരിച്ചയച്ചു.
നമ്മുടെ മക്കളെ സൂക്ഷിക്കണേ…. അയർലണ്ടിൽ കൊറോണ കേസുകൾ കൂടി തുടങ്ങി.
സ്കൂളിൽ നിന്ന് വന്നാലുടൻ കുട്ടികളെ കുളിപ്പിക്കണം. യൂണിഫോം എല്ലാ ദിവസവും കഴുകി ഉപയോഗിക്കണം.
ചൊവ്വാഴ്ച ഉച്ചയ്ക്ക് സ്കൂൾ പ്രിൻസിപ്പൽ മാതാപിതാക്കളെ ഇമെയിൽ വഴി അറിയിക്കുകയും കേസ് കൈകാര്യം ചെയ്യുന്നതിന് ആവശ്യമായ എല്ലാ നടപടിക്രമങ്ങളും ഏർപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്നും പറഞ്ഞു.
രോഗബാധിതനായ കുട്ടി സ്കൂളിൽ വൈറസ് പകർത്തിയിട്ടുണ്ടോ എന്നറിയില്ല. എന്നാൽ, എല്ലാ അടുത്ത കോൺടാക്റ്റുകളെയും മുൻകരുതൽ എടുക്കാൻ അറിയിച്ചിട്ടുണ്ട്.
കൊറോണ വൈറസ് കാരണം തലസ്ഥാനത്തെ രണ്ടാമത്തെ സ്കൂളാണ് ഒരു ക്ലാസ്സിലെ മുഴുവൻ വിദ്യാർത്ഥികളെയും വീട്ടിലേയ്ക്ക് തിരിച്ചയയ്ക്കാൻ നിർബന്ധിതമായത്.
കഴിഞ്ഞയാഴ്ച വീണ്ടും തുറന്നതിനുശേഷം ഐറിഷ് ക്ലാസ് മുറികളിൽ കോവിഡ് -19 ന്റെ ആദ്യ കേസ് ബാധിച്ചതായി രാത്കൂളിലെ ഹോളി ഫാമിലി നാഷണൽ സ്കൂൾ സ്ഥിരീകരിച്ചു.