പബ്ബ്കളും റെസ്റ്റോറന്റുകളും വീണ്ടും തുറക്കുമ്പോൾ

റെസ്റ്റോറന്റുകളും പബ്ബുകളും ഈ മാസം അവസാനം വീണ്ടും തുറക്കുമ്പോൾ സാമൂഹിക അകലം പാലിക്കൽ നിയമത്തിൽ മാറ്റം ഉണ്ടാവാം.

അയർലണ്ടിലെ റെസ്റ്റോറന്റുകളും പബ്ബുകളും ഈ മാസം അവസാനം വീണ്ടും തുറക്കുമ്പോൾ അവയുടെ സാമൂഹിക അകലം പാലിക്കൽ നിയമങ്ങളിൽ മാറ്റങ്ങൾ ഉണ്ടായിരിക്കും.

ആരോഗ്യ സംരക്ഷണ നിരീക്ഷണ കേന്ദ്രം (HPSC) പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ സൂചിപ്പിക്കുന്നത്, ഭക്ഷണം വിളമ്പുന്ന റെസ്റ്റോറന്റുകൾക്കും പബ്ബുകൾക്കും ഈ മാസം അവസാനം വീണ്ടും തുറക്കുമ്പോൾ രണ്ട് മീറ്റർ ശാരീരിക അകലം പാലിക്കൽ ചില സാഹചര്യങ്ങളിൽ ഒരു മീറ്ററിലേക്ക് കുറയ്ക്കാൻ കഴിയും എന്നാണ്.

ഉപഭോക്താക്കൾ പബ്ബിലോ റെസ്റ്റോറന്റിലോ ചിലവഴിക്കുന്ന സമയ ദൈർഘ്യം പരമാവധി 90 മിനിറ്റായി പരിമിതപ്പെടുത്തും.

അതേസമയം ഉപയോക്താക്കൾ പബ്ബു്കളോ റെസ്റ്റോറന്റുകളോ സന്ദർശിക്കുന്നതിന് മുൻപ് മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതുമുണ്ട്.

 

Share This News

Related posts

Leave a Comment