ചില NDLS കേന്ദ്രങ്ങൾ ജൂൺ 8 മുതൽ തുറക്കും
Carlow, Cavan, Citywest, Clarehall, Cork, Drogheda, Ennis, Galway, Kilkenny,
Leopardstown, Letterkenny, Limerick, Longford, Monaghan, Naas,
Roscommon, Santry, Trim, Waterford, Wicklow എന്നീ NDLS കേന്ദ്രങ്ങളാണ് ഇന്ന് മുതൽ തുറക്കുന്നത്.
NDLS കേന്ദ്രത്തിന്റെ സേവനങ്ങൾ ആവശ്യമുള്ളവർ മുൻകൂട്ടി അപ്പോയ്ന്റ്മെന്റ് ബുക്ക് ചെയ്യണം. വാക്ക്-ഇൻ സേവനമൊന്നും ലഭ്യമല്ല.
കാർഡ് പേയ്‌മെന്റുകൾ മാത്രമേ NDLS സ്വീകരിക്കുകയുള്ളൂ എന്നും അറിയിച്ചിട്ടുണ്ട്. പണമോ ചെക്കുകളോ പോസ്റ്റൽ ഓർഡർ പേയ്‌മെന്റുകളോ സ്വീകരിക്കാൻ കഴിയില്ല എന്ന് NDLS അറിയിച്ചിട്ടുണ്ട്.
ശേഷിക്കുന്ന കേന്ദ്രങ്ങൾ വരും ആഴ്ചകളിൽ വീണ്ടും തുറക്കാൻ നിലവിൽ പദ്ധതിയിട്ടിട്ടുണ്ട്.