അയർലണ്ടിലേക്ക് പറക്കാൻ വിമാനം റദ്ദാക്കപ്പെട്ടപ്പോൾ കുടുങ്ങിയ മലയാളി നഴ്സുമാരിൽ ജൂൺ 25 ന് വിസയുടെ കാലാവധി തീരുന്ന മലയാളി നഴ്സും.
കേന്ദ്രത്തിലെ വന്ദേ ഭാരത് മിഷന്റെ ഭാഗമായി അയർലണ്ടിലെ ഡബ്ലിനിലേക്ക് പറക്കാൻ അധികാരികളെ സമീപിച്ച 110 ലധികം മലയാളി സ്റ്റാഫ് നഴ്സുമാരിൽ ഒരാളാണ് പത്തനംതിട്ടക്കാരിയായ 29 കാരിയായ സിനി എൽസിബെത്ത് തോമസ്.
എന്നാൽ എപ്പോൾ അയർലണ്ടിലേക്ക് ഒരു വിമാന സർവീസ് ലഭ്യമാകുമെന്നതിനെക്കുറിച്ച് ഇതുവരെ ഒരു വാക്കുമില്ല.
110 ലധികം മലയാളി സ്റ്റാഫ് നഴ്സുമാരടക്കം അനവധി ആളുകളാണ് ഇപ്പോൾ ഈ ദുരിതത്തിൽ കഴിയുന്നത്.
മെയ് അവസാന ആഴ്ച്ച അയർലണ്ടിൽ നിന്നും കൊച്ചിയിലേയ്ക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ വിമാനത്തിൽ പുറപ്പെട്ടവരും ദുരിതം അനുഭവിച്ചിരുന്നു. ഡൽഹിയിൽ മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വരുകയും, വിമാനം മാറിക്കേറാൻ രണ്ട് കിലോമീറ്ററോളം യാത്രക്കാർക്ക് നടക്കേണ്ടതായും വന്നിരുന്നു. മെയ് 26ന് പുറപ്പെട്ട വിമാനത്തിൽ 12 ഗർഭിണികളായ സ്ത്രീകളും പ്രായമായവരും ഉണ്ടായിരുന്നു എന്ന പരിഗണന പോലും അന്ന് ലഭിച്ചിരുന്നില്ല. കൂടാതെ കൊച്ചിയിൽ വിമാനം ലാൻഡ് ചെയ്ത് കഴിഞ്ഞും മണിക്കൂറുകൾ കാത്തിരിക്കേണ്ടി വന്നു ഇവർക്കൊക്കെ പുറത്തിറങ്ങാനായത്.
സാമൂഹിക അകലം പാലിക്കാതെ ഫുൾ സിറ്റിങ് ക്യാപസിറ്റിയിൽ യാത്രക്കാരെ കുത്തി നിറച്ച് കൊണ്ടുപോയി എന്നൊരു ആരോപണവും അന്നത്തെ യാത്രക്കാർ ഉയർത്തിയിരുന്നു.
എയർ ഇന്ത്യയുടെ വിമാനത്തിൽ അന്ന് യാത്ര ചെയ്തവരിൽ മിക്കവരും ഇനി മേലാൽ എയർ ഇന്ത്യ വിമാനത്തിൽ കാലു കുത്തില്ല എന്നാണ്.
ഇപ്പോൾ ഡൽഹിയിൽ കുടുങ്ങി കിടക്കുന്ന യാത്രക്കാരിൽ ചിലരുടെ വിസയുടെ കാലാവധി പോലും തീരാറായി. ഇവരെക്കുറിച്ചുള്ള ഒരു ലേഖനം ഇന്നത്തെ “ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ്“ൽ പ്രസിദ്ധീകരിച്ച വാർത്തയുടെ പൂർണ്ണ രൂപം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.