ഡബ്ലിനിൽ നിന്നും കൊച്ചിയിലേയ്ക്ക് നാളെ 26 മെയ് ചൊവ്വാഴ്ച്ച പുറപ്പെടുന്ന വിമാനത്തിന്റെ സമയത്തിൽ മാറ്റം.
വൈകിട്ട് 5.30ന് പുറപ്പെടുമെന്ന് അറിയിച്ചിരുന്ന വിമാനം മൂന്ന് മണിക്കൂർ വൈകി നാളെ 26 മെയ് ചൊവ്വാഴ്ച്ച വൈകിട്ട് 8.30 നായിരിക്കും പുറപ്പെടുക. ഫ്ലൈറ്റിന്റെ സമയം കൂടാതെ ഫ്ലൈറ്റ് നമ്പറിലും വ്യത്യാസമുണ്ട്. എന്നാൽ, ഈ വ്യത്യാസങ്ങളൊന്നും യാത്രക്കാരെ ബാധിക്കില്ല.
നിലവിൽ കൈയ്യിൽ ഇരിക്കുന്ന ടിക്കറ്റ് കൊണ്ടുതന്നെ യാത്ര ചെയ്യാം. ബോർഡിങ് പാസ്സ് എടുക്കുമ്പോൾ പുതുക്കിയ വിവരങ്ങളോട് കൂടിയ ബോർഡിങ് പാസ്സായിരിക്കും ലഭിക്കുക.
വിമാനം പുറപ്പെടുന്നതിന് 4 മണിക്കൂർ മുൻപ് തന്നെ എയർപോർട്ടിൽ എത്തിച്ചേരണമെന്ന് യാത്രക്കാരോട് അറിയിച്ചിട്ടുണ്ട്.
ലോക്ക് ഡൗണും സോഷ്യൽ ഡിസ്റ്റൻസിങ് നിയന്ത്രണങ്ങളും തുടരുന്നതിനാൽ യാത്രക്കാരെ യാത്രയയയ്ക്കാൻ ബന്ധുക്കളോടും സുഹൃത്തുക്കളോടും എയർപോർട്ടിലേയ്ക്ക് പോകരുതെന്നും നിർദേശമുണ്ട്.