ഇളവുകളുമായി മോട്ടോർ ഇൻഷുറൻസ് കമ്പനികൾ

കോവിഡ് 19 പച്ഛാത്തലത്തിൽ അയർലണ്ടിലെ മിക്ക മോട്ടോർ ഇൻഷുറർമാരും റീഫണ്ടുകളോ ഡിസ്കൗണ്ട് പ്രീമിയങ്ങളോ നൽകാൻ സമ്മതിച്ചു. യാത്രാ നിയന്ത്രണം നിലവിലിരിക്കെ ആളുകൾ അവരുടെ വാഹനങ്ങൾ ഉപയോഗിക്കുന്നത് കുറഞ്ഞ സാഹചര്യത്തിലാണ് ഈ പുതിയ ആശ്വാസകരമായ നടപടി.

റീഫണ്ടോ, ഡിസ്‌കൗണ്ടോ ആയി ലഭിക്കുന്ന തുക ഓരോ കമ്പനിയെ ആശ്രയിച്ചും ഉപഭോക്താക്കളെ അനുസരിച്ചും വ്യത്യസ്തപ്പെടാം. നിലവിലെ ഈ നിയന്ത്രണങ്ങളുടെ കാലാവധി ഇപ്പോഴും അനിശ്ചിതത്വത്തിലാണെങ്കിലും മോട്ടോർ ഇൻഷുറൻസ് മേഖലയിലെ സാമ്പത്തിക ആഘാതം പൂർണ്ണമായി വിലയിരുത്താൻ ഇപ്പോൾ ഇത് വളരെ നേരത്തെയാണ്, എന്നാൽ ഐറിഷ് വിപണിയിലെ അതുല്യമായ വെല്ലുവിളികൾ തിരിച്ചറിഞ്ഞുകൊണ്ടു മിക്ക ഇൻഷുറൻസ് കമ്പനികളും റീഫണ്ടോ, ഡിസ്കൗണ്ട് പ്രീമിയങ്ങളോ നൽകാൻ തയ്യാറാണ് എന്ന് അറിയിച്ചു കഴിഞ്ഞു.

എന്നാൽ Aviva, Liberty എന്നീ കമ്പനികൾ എന്നാൽ ഇതുവരെ സമ്മതം അറിയിച്ചിട്ടില്ല.

റീഫണ്ടോ, ഡിസ്കൗണ്ട് പ്രീമിയങ്ങളോ നൽകാൻ തയ്യാറായ കമ്പനികൾ താഴെ പറയുന്നവയാണ്:

Allianz
AXA
FBD
RSA
Zurich

വരും ദിവസങ്ങളിൽ കൂടുതൽ ഇൻഷുറൻസ് കമ്പനികൾ ഇളവുകളുമായി മുന്നോട്ട് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇളവുകൾ ലഭ്യമാക്കാൻ ഉപഭോക്താക്കൾ അതാത് കമ്പനികളെ ബന്ധപ്പെടുകയാണോ വേണ്ടത് അതോ കമ്പനികൾ തന്നെ റീഫണ്ടോ, ഡിസ്കൗണ്ട് പ്രീമിയങ്ങളോ നേരിട്ട് ഉപഭോകതാക്കൾക്ക് നൽകുകയാണോ ചെയ്യാൻ പോകുന്നതെന്ന് ഇതുവരെ അറിവായിട്ടില്ല.

ഏതെങ്കിലും ബ്രോക്കറുടെ പക്കൽ നിന്നും ഇൻഷുറൻസ് എടുത്തവർ അതാത് ബ്രോക്കർ കമ്പനികളെ വേണം ആവശ്യമെങ്കിൽ ബന്ധപ്പെടാൻ.

 

 

Share This News

Related posts

Leave a Comment