അയർലണ്ടിൽ ശിശു സംരക്ഷണവുമായി ബന്ധപ്പെട്ട് പൊതുമേഖലാ ആരോഗ്യ പ്രവർത്തകരുടെ പങ്കാളികൾക്ക് ശമ്പളത്തോടുകൂടിയ അവധി നൽകുമെന്ന് പ്രഖ്യാപിച്ചു.
പൊതുമേഖലയിൽ ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകരുടെ പങ്കാളികൾക്ക് വീട്ടിൽ തന്നെ ശിശു സംരക്ഷണം നൽകാൻ അനുവദിക്കുന്നതിന് ശമ്പളത്തോടുകൂടിയ അവധി നൽകുമെന്ന് പ്രധാനമന്ത്രി ലിയോ വരദ്കർ പറഞ്ഞു. പബ്ലിക് സർവീസിൽ ജോലി ചെയ്യുന്ന ഏവരും ഈ ആനുകൂല്യത്തിന് അർഹരാവും. ഹെൽത്ത് കെയറിൽ തന്നെ ജോലി ചെയ്യുന്നവർ ആകണമെന്നില്ല.
നാഷണൽ പബ്ലിക് ഹെൽത്ത് എമർജൻസി ടീം (എൻപിഎച്ച്ഇറ്റി) ഈ നടപടി അംഗീകരിച്ചിട്ടുണ്ടെന്നും വരും ആഴ്ചകളിൽ ഇത് നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്നിരുന്നാലും, ഇത് പൊതുമേഖലാ ജീവനക്കാർക്ക് മാത്രമേ ലഭിക്കുകയുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു. ശിശു സംരക്ഷണത്തിനായിട്ടാണ് ഈ ആനുകൂല്യം ലഭ്യമാക്കുന്നത്. അതിനാൽ കുട്ടികൾ ഉള്ളവർക്കായിരിക്കും ഇത് ലഭിക്കുക.
ഇരുവരും ആരോഗ്യ മേഖലയിലെ പ്രവർത്തകരായ ദമ്പതികൾ ആയിരിക്കണമെന്നില്ല. ഒരാൾ സ്വകാര്യമേഖലയിലും മറ്റൊന്ന് പൊതുമേഖലയിലും ജോലി ചെയ്യുന്ന സാഹചര്യത്തിലാണെന്നും ഈ ആനുകൂല്യം ലഭിക്കും.
അയർലണ്ടിൽ കൊറോണ വൈറസ് പകരുന്നത് കുറയ്ക്കാൻ നിലവിലുള്ള പൊതുവായ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായി മെയ് 5 ന് ഈ പദ്ധതി നിലവിൽ വരും.