അയർലണ്ടിൽ 724 പുതിയ കേസുകൾ കൂടി സ്ഥിരീകരിച്ചതോടു കൂടി അയർലൻഡിലെ ആകെ കൊറോണ കേസുകളുടെ എണ്ണം 13000 കടന്നു. അയർലണ്ടിലെ കോവിഡ് -19 കേസുകളുടെ എണ്ണം ഇപ്പോൾ 13,271 ആണ്. ഇതിൽ 25% പേർ ആരോഗ്യ പ്രവർത്തകരാണ്. 3,090 ആരോഗ്യ പ്രവർത്തകർക്കാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. മൊത്തം കേസുകളിൽ 51% കേസുകൾ ഡബ്ലിനിലാണ്. രണ്ടാമതായി ഏറ്റവും കൂടുതൽ കേസുകളുള്ളത് കോർക്കിൽ.
43 പേർ കൂടി മരിച്ചതോടെ ആകെ മരണ സംഖ്യ 486 ആയി ഉയർന്നു. രോഗം ഭേദമായവർ 77.