കൂടുതൽ സ്റ്റാഫുകളെ നിയമിക്കാൻ സൂപ്പർമാർക്കറ്റുകൾ

അയർലണ്ടിലെ കൊറോണ സാഹചര്യത്തിൽ കൂടുതൽ ആളുകളെ നിയമിക്കാൻ തയ്യാറായി പ്രശസ്ത സൂപ്പർ മാർക്കറ്റുകൾ. അധിക ഡിമാൻഡിനെ നേരിടാൻ അയർലണ്ടിലെ പ്രമുഖ സൂപ്പർമാർക്കറ്റുകൾ റിക്രൂട്ട്‌മെന്റ് ഡ്രൈവ് ആരംഭിച്ചു.

ആൽഡി, ലീഡിൽ, സൂപ്പർ വാല്യൂ, സെൻട്ര, ഡേ ബ്രേക്ക് തുടങ്ങിയ സൂപ്പർ മാർക്കറ്റുകൾ ഉടനടി കൂടുതൽ ജീവനക്കാരെ തേടിത്തുടങ്ങി. കൊറോണ കാരണം ജോലി നഷ്ടപ്പെട്ട റെസ്റ്ററന്റ്, ഹോസ്പിറ്റാലിറ്റി മേഖലയിൽ ജോലി ചെയ്തിരുന്നവർക്ക് പരിഗണ പ്രസ്താവിച്ചിട്ടുണ്ട് മസ്ഗ്രോവ് ഗ്രൂപ്പ്. മസ്ഗ്രോവിന്റെ കീഴിൽ വരുന്ന സ്ഥാപനങ്ങളാണ് സൂപ്പർ വാല്യൂ, സെൻട്ര, ഡേ ബ്രേക്ക് തുടങ്ങിയ സൂപ്പർ മാർക്കറ്റുകൾ.

നൂറുകണക്കിന് റോളുകൾക്കായി റിക്രൂട്ട്‌മെന്റ് ഡ്രൈവുകൾ ലിഡിലും ആൽഡിയും അടുത്തിടെ ആരംഭിച്ചു. രാജ്യത്തൊട്ടാകെയുള്ള 400 അധിക സ്റ്റാഫുകളെ നിയമിക്കുമെന്ന പ്രതീക്ഷയിലാണ് ലീഡിൽ.

അതേസമയം, കോവിഡ് -19 പ്രതിസന്ധി ഘട്ടത്തിൽ ജീവനക്കാരുടെ മണിക്കൂർ വേതന നിരക്കിൽ 10% ബോണസ് നൽകുമെന്ന് ടെസ്‌കോ അയർലൻഡ് പ്രഖ്യാപിച്ചു.

https://www.youtube.com/watch?v=IM-OYNbpokU&t=4s

Share This News

Related posts

Leave a Comment