കോവിഡ് -19:
കോൺടാക്ട് ലെസ്സ് ട്രാൻസാക്ഷൻ പരിധി €50 ആക്കി ഉയർത്തി.
അയർലണ്ടിൽ കൊറോണ പകരുന്നത് അധികമായതിനെത്തുടർന്ന് പല ആൾക്കാരും നോട്ടുകൾ കൈമാറ്റം ചെയ്യുന്നതിൽ വിമുഖത കാണിച്ചു തുടങ്ങിയതിനെ തുടർന്ന് അയർലണ്ടിലെ എല്ലാ ബാങ്കുകളും അവരുടെ എടിഎം കാർഡ് ഉപയോഗിച്ചുള്ള ക്യാഷ് ലെസ്സ് (കോൺടാക്ട് ലെസ്സ്) ഇടപാടുകൾ €50 ആക്കി.
ഒറ്റത്തവണ €30 വരെയായിരുന്നു ഇതുവരെയുള്ള ട്രാൻസാക്ഷൻ പരിധി. ഇത് €20 അധികമായി കൂട്ടിച്ചേർത്ത് ഇപ്പോൾ 50 യൂറോ ആയി.