അറസ്റ്റിലായ മൂന്ന് പേർക്ക് കൊറോണ ടെസ്റ്റ് നടത്താൻ ഗാർഡ സ്റ്റേഷൻ സെൽ ഏരിയ ലോക്ക്ഡൗൺ ചെയ്തു
ഗാർഡ അറസ്റ്റ് ചെയ്ത മൂന്ന് പേരെ കൊറോണ വൈറസ് പരിശോധനയ്ക്ക് വിധേയരാക്കിയതിനെ തുടർന്ന് അയർലണ്ടിലെ ഏറ്റവും വലിയ ഗാർഡ സ്റ്റേഷൻ സെൽ ഏരിയ ഇന്നലെ രാത്രിമുതൽ പൂട്ടിയിട്ടിരിക്കുകയാണ്.
അറസ്റ്റിലായ മൂന്ന് പേർക്ക് കോവിഡ് -19 ഉണ്ടോയെന്ന് നിർണ്ണയിക്കാൻ ഗാർഡായ് മെഡിക്കൽ ഫലങ്ങൾക്കായി കാത്തിരുന്നതിനാൽ ഈ ഒരു ഏരിയയിലേക്ക് മഹാമാരിയെ ഭയന്ന് വളരെ ശ്രദ്ധയോടെയാണ് ഡ്യൂട്ടിയിലുള്ള ഗാർഡ ഓഫീസർമാർ കടന്നു ചെല്ലുന്നത്.
പോർച്ചുഗലിൽ നിന്നുള്ള വിമാനത്തിൽ അനധികൃതമായി രാജ്യത്തേക്ക് പറന്ന മൂന്ന് ബ്രസീലുകാരെ ഉദ്യോഗസ്ഥർ കൈകാര്യം ചെയ്തു വരുന്നു.
കെവിൻ സ്ട്രീറ്റ്, സ്റ്റോർ സ്ട്രീറ്റ് ഗാർഡ സ്റ്റേഷനുകൾ സെൽഫ് ഐസൊലേഷനിലാണ്.