ഡബ്ലിനിലെ 3 ആശുപത്രികളിൽ കൊറോണ രോഗികൾ

ഡബ്ലിനിലെ 3 ആശുപത്രികളിൽ കൊറോണ രോഗികൾ ഉണ്ട്. എന്നാൽ, ഈ വിവരം പുറത്തറിയിക്കാതിരിക്കുകയാണ് അധികൃതർ. മാറ്റർ, സെയിന്റ് ജെയിംസ്, സെയിന്റ് വിൻസെന്റ്സ് എന്നീ ആശുപത്രികളിലാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളതെന്ന് അറിയുന്നത്.

43 കൊറോണ കേസുകൾ അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിലായി ഉണ്ടെന്ന് അധികൃതർ തുറന്ന് സമ്മതിക്കുമ്പോഴും കൃത്യമായ സ്ഥലം എവിടെയൊക്കെയാണെന്ന് പറയുന്നില്ല. അതിനാൽ, നമ്മൾ മലയാളികൾ നമ്മളെ തന്നെ സൂക്ഷിക്കാനും വേണ്ട മുൻകരുതലുകൾ എടുക്കാനും ശ്രദ്ധിക്കുക.

സ്‌കൂളുകൾ

ഡബ്ലിനിലെ ചില സ്കൂളുകൾ ഇന്ന് മാതാപിതാക്കൾക്ക് ഇമെയിൽ മുഖാന്തിരം സ്കൂളുകൾക്ക് HSE പറയാതെ അവധി നൽകാനാവില്ലെന്നും മാതാപിതാക്കൾ കുട്ടികളുടെയും വീട്ടിലുള്ളവരുടെയും സംരക്ഷണം ഉറപ്പു വരുത്തണമെന്നും അറിയിക്കുകയുണ്ടായി.

ലോകമാകമാനം പടർന്ന് പന്തലിക്കുന്ന “പകർച്ചവ്യാധി” എന്ന് ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച കോറോണ എന്ന ഈ മഹാമാരിയിൽ നിന്നും നാം തന്നെ നമ്മളെ സൂക്ഷിക്കേണ്ടത് ആവശ്യമാണ്.

മലയാളികളിൽ പലരും ഈ ആഴ്ച മുതൽ കുട്ടികളെ സ്കൂളിൽ വിടാതെ വീട്ടിൽ തന്നെ കരുതൽ കൊടുത്തുവരുകയാണ്. പ്രൈമറി സ്കൂളുകളിൽ പഠിക്കുന്ന കുട്ടികളെയാണ് കൂടുതൽ ആളുകളും സ്കൂളിൽ വിടാതിരിക്കുന്നത്.

മരുന്ന്

ഫാർമസികളിൽ മരുന്നകൾ തീർന്നു വരുന്നതിനാൽ കുട്ടികൾക്കാവശ്യമായ ന്യൂറോഫെൻ, മുതിർന്നവർക്ക് പാരസെറ്റമോൾ തുടങ്ങിയ അവശ്യ മരുന്നുകൾ വാങ്ങി സൂക്ഷിക്കുന്നതും നല്ലതാണ്.

ഈ വിവരങ്ങൾ ആരെയും പേടിപ്പിക്കാൻ വേണ്ടി എഴുതുന്നതല്ല. മറിച്ച്, മുൻകരുതൽ വേണ്ട സമയത്ത് എടുക്കേണ്ട ആവശ്യം അത്യാവശ്യമാണെന്നതിനാലാണ്.

 

 

Share This News

Related posts

Leave a Comment