കോവിഡ് -19 മൂലം ആശുപത്രിയിൽ ചികിത്സയിലായിരുന്ന രോഗി മരിച്ചു. ഇത് അയർലണ്ടിലെ ആദ്യത്തെ കൊറോണ രോഗബാധ മൂലമുള്ള മരണമാണ്.
രാജ്യത്തിന്റെ കിഴക്ക് ഭാഗത്തുള്ള ഒരു ആശുപത്രിയിലാണ് മരണം നടന്നത്. എന്നാൽ, ഈ പ്രയാസകരമായ സമയത്ത് അവരുടെ സ്വകാര്യതയെ മാനിച്ച് രോഗിയുടെ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. രോഗി പ്രായമായ ആളാണെന്ന് മാത്രമാണ് പുറത്തു വിട്ടിരിക്കുന്ന വിവരം.