അയർലണ്ട് ദ്വീപിൽ കോവിഡ് -19 കേസുകളിൽ 33 എണ്ണം സ്ഥിരീകരിച്ചു. അയർലണ്ട് റിപ്പബ്ലിക്കിൽ ഞായറാഴ്ച വൈകുന്നേരം രണ്ട് പുതിയ കേസുകൾ കൂടി സ്ഥിരീകരിച്ചതോടെ അയർലണ്ടിലെ കൊറോണ ബാധിതരുടെ എണ്ണം 21 ആയി. വടക്കൻ അയർലണ്ടിൽ ആരോഗ്യവകുപ്പ് അതിന്റെ ഏറ്റവും പുതിയ പരിശോധനയിൽ അഞ്ച് പുതിയ കേസുകൾ കണ്ടെത്തി 12 എണ്ണം ആയി.
റിപ്പബ്ലിക്കിലെ പുതിയ കേസുകളിൽ രാജ്യത്തിന്റെ തെക്ക് ആശുപത്രിയിലെ ഒരു പുരുഷനും രാജ്യത്തിന്റെ കിഴക്ക് ഭാഗത്തുള്ള ഒരു സ്ത്രീയും ഉൾപ്പെടുന്നു.
സൂക്ഷിക്കുക
പുതിയ രണ്ട് കേസുകളും കമ്മ്യൂണിറ്റി ട്രാൻസ്മിഷനുകളാണ്, അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് അടുത്തിടെ മടങ്ങിയെത്തിയ ആളുകളല്ല എന്നത് ശ്രദ്ധിക്കേണ്ട വസ്തുതയാണ്. അതായത്, വൈറസ് പകരാതെ നാം സൂക്ഷിക്കണം.
കോർക്കിലെ ബോൺ സെകോർസ് സ്വകാര്യ ആശുപത്രിയിൽ ന്യുമോണിയ എന്ന് സംശയിച്ച് എത്തിയ ആളിലാണ് കൊറോണ വൈറസ് കണ്ടെത്തിയത്.