പാമ്പുകൾ ഇല്ലാത്ത അയർലണ്ടിൽ 22 കാരന് പാമ്പുകടിയേറ്റു. ഡബ്ലിനിലാണ് സംഭവം നടന്നത്. ആഫ്രിക്കയിലും വെസ്റ്റേൺ അറബിയയിലും കണ്ടുവരുന്ന പഫ് ആഡ്ഡർ എന്നറിയപ്പെടുന്ന പാമ്പിന്റെ കടിയാണ് ഇയാൾക്കേറ്റത്.
സ്വകാര്യമായി സൂക്ഷിച്ചിരുന്ന പാമ്പിന്റെ കടിയേറ്റാണ് ഇയാൾ ആശുപത്രിയിൽ കഴിയുന്നത്.
നാഷണൽ റെപ്റ്റൈൽ സൂവിൽ ആന്റിവെനം ആവശ്യപ്പെട്ട് അപേക്ഷ വന്നതോടെയാണ് വിവരം പുറത്തായത്. അയർലണ്ടിൽ ആന്റിവെനം സൂക്ഷിക്കാനുള്ള ലൈസൻസ് നാഷണൽ റെപ്റ്റൈൽ സൂവിന് മാത്രമാണുള്ളത്. നിലവിൽ പഫ് ആഡ്ഡർ പാമ്പിന്റെ വിഷത്തിനുള്ള ആന്റിവെനം ലഭ്യമല്ലാത്തതിനാൽ യുകെയിൽ ഇന്നും ഇത് കൊണ്ടുവരേണ്ടി വരും.