അടുത്ത മൂന്ന് മുതൽ അഞ്ച് വർഷത്തിനുള്ളിൽ അയർലണ്ടിൽ 1,500 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനൊരുങ്ങി മാസ്റ്റർകാർഡ്. ഡബ്ലിനിലെ ലെപ്പേർഡ്സ്ടൗണിലെ ഒരു പുതിയ കാമ്പസ് സൈറ്റ് യൂറോപ്പിനായുള്ള മാസ്റ്റർകാർഡിന്റെ സാങ്കേതിക കേന്ദ്രമായി മാറും.
യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്രെഡിറ്റ് കാർഡ് കമ്പനിയായ മാസ്റ്റർകാർഡിന് 2008 മുതൽ ഡബ്ലിനിൽ സാന്നിധ്യമുണ്ട്, നിലവിൽ 36 പേരായിരുന്നു ആദ്യഘട്ടത്തിൽ ജോലിക്ക് ഉണ്ടായിരുന്നത്.
മാസ്റ്റർകാർഡ് ഉൾപ്പെടെയുള്ള ലോകത്തിലെ ഏറ്റവും വലിയ പേയ്മെന്റ് ബിസിനസുകൾ അവരുടെ ചുവടുറപ്പിച്ചിരിക്കുന്നത് അയർലൻഡിലാണ്. യൂറോപ്പ്യൻ ഹെഡ് ക്വാർട്ടേഴ്സ് അയർലണ്ടിൽ പ്രവർത്തിപ്പിക്കുന്ന ധാരാളം വമ്പൻ കമ്പനികൾ ഇപ്പോഴുണ്ട്. ഫേസ്ബുക്കും ഗൂഗിളും എല്ലാം ഇതിൽ ഉൾപ്പെടുന്നു.