ഇ-സ്കൂട്ടറുകൾ ചാർജ് ചെയ്യുന്നതിനിടയിൽ തീ പിടുത്തം: മുന്നറിയിപ്പുമായി ഡബ്ലിൻ ഫയർ ബ്രിഗേഡ്. ചാർജ്ജ് ചെയ്യുന്ന ഇ-സ്കൂട്ടറുകൾ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് ഡബ്ലിൻ ഫയർ ബ്രിഗേഡ് അറിയിച്ചു.
ഇന്നലെ ഒരു വീട്ടിൽ ചാർജിങ്ങിൽ വച്ചിരുന്ന ഒരു ഇ-സ്കൂട്ടറിന് തീ പിടിച്ചതിനെത്തുടർന്നാണ് ഈ മുന്നറിയിപ്പ്. വെസ്റ്റ് ഡബ്ലിനിൽ ആണ് വീടിനുള്ളിൽ ശ്രദ്ധിക്കപ്പെടാത്ത രീതിയിൽ ചാർജിങ്ങിൽ ഉണ്ടായിരുന്ന ഇ-സ്കൂട്ടറിന് തീ പിടിച്ചത്. അതിനാൽ തന്നെ ഇ-സ്കൂട്ടറുകൾ വാങ്ങുമ്പോൾ യഥാർത്ഥ “CE” സേഫ്റ്റി മാർക്ക് ഉള്ളത് നോക്കി തന്നെ വാങ്ങണമെന്നും ഫയർ ബ്രിഗേഡ് മുന്നറിയിപ്പ് നൽകി.
Firefighters responded to a house fire in West Dublin this morning. An electric scooter, which had been charging, was alight. The family evacuated and there were no injuries. Check electric scooters for a genuine CE safety mark and never leave them unattended while charging. pic.twitter.com/XkYfuwrAmV
— Dublin Fire Brigade (@DubFireBrigade) December 28, 2019