2020 ഫെബ്രുവരി മുതൽ അയർലണ്ടിലെ നാഷണൽ മിനിമം വേതനം മണിക്കൂറിൽ 30 സെന്റ് വർദ്ധിപ്പിക്കും. നിലവിലെ €9.80 എന്നത് 30 സെന്റ് വർദ്ധിച്ച് €10.10 ആകും. 1,27,000 തൊഴിലാളികൾക്ക് വർദ്ധനവിന്റെ ഗുണം ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.
സമ്പദ്‌വ്യവസ്ഥയിലുടനീളം വരുമാനത്തിൽ ശക്തമായ വളർച്ചയുണ്ടായതിനാൽ മിനിമം വേതനം വർദ്ധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു. ബ്രെക്സിറ്റിനെക്കുറിച്ച് യുകെയിൽ നിന്നുള്ള കൂടുതൽ വ്യക്തതയാണ് തീരുമാനത്തിലെ മറ്റൊരു ഘടകം.