അയര്ലന്ഡിലുടനീളം 40 സ്റ്റോറുകൾ തുറക്കുന്നതിലൂടെ 400 തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സ്ക്രൂഫിക്സ്. സേവന സഹായികൾ, സൂപ്പർവൈസർമാർ, റീട്ടെയിൽ മാനേജുമെന്റ് എന്നിവയുൾപ്പെടെ വിവിധ മേഖലകളിലായിരിക്കും പുതിയ തൊഴിലവസരങ്ങൾ വരുക.
ഡബ്ലിനിലെ സാൻഡിഫോർഡിലും, സ്വേർഡ്സിലും, വാട്ടർഫോർഡിലും സ്ക്രൂഫിക്സ് പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. അടുത്ത വർഷം ആദ്യം ക്ലെയർ കൗണ്ടിയിലെ എന്നിസിൽ പുതിയ ബ്രാഞ്ച് ആരംഭിക്കും.
കിംഗ്ഫിഷർ പിഎൽസി ഗ്രൂപ്പിന്റെ ഭാഗമായ കമ്പനിക്ക് ഇതിനകം തന്നെ അയർലണ്ടിൽ ഓൺലൈൻ, ഫോൺ അധിഷ്ഠിത റീട്ടെയിൽ സാന്നിധ്യം ഉണ്ട്. 627 സ്റ്റോറുകളിലായി 8,330 പേർ സ്ക്രൂഫിക്സിൽ ജോലി ചെയ്യുന്നു.