2020-ലെ NMBI വാർഷിക ഫീസ് (Annual Retention Fee) ഓൺലൈനായി അടയ്ക്കേണ്ട സമയമായി. അടുത്ത ആഴ്ച മുതൽ അയർലണ്ടിലെ നഴ്സുമാർക്ക് എല്ലാം പോസ്റ്റൽ ആയി കത്തുകൾ ലഭിച്ചു തുടങ്ങും. ഈ കത്ത് കിട്ടുന്നതുവരെ ഫീസ് അടയ്ക്കാൻ നോക്കിയിരിക്കണമെന്നില്ല. ഇപ്പോൾ തന്നെ പേയ്മെന്റ് ചെയ്ത് പുതുക്കേണ്ടവർക്ക് അത് ചെയ്യാവുന്നതാണ്.
ഡിസംബർ 31 ആണ് അവസാന തിയതി. NMBI യുടെ വെബ്സൈറ്റിൽ മൈ അക്കൗണ്ടിൽ ലോഗിൻ ചെയ്താൽ ഓൺലൈനായി തന്നെ വാർഷിക ഫീസ് €100 അടയാക്കാവുന്നതാണ്.
പേയ്മെന്റ് ചെയ്താൽ അപ്പോൾ തന്നെ തങ്ങളുടെ പ്രൊഫൈലിൽ കറന്റ് വാലിഡിറ്റി 2020 ഡിസംബർ 31 വരെയായി പുതുക്കിയതായി കാണാവുന്നതാണ്.