അയർലണ്ടിലെ അഞ്ചു സിറ്റികളിൽ വോഡഫോൺ 5ജി സേവനം ആരംഭിച്ചു. കോർക്ക്, ഡബ്ലിൻ, ഗോൾവേ, ലിമെറിക്ക്, വാട്ടർഫോർഡ് എന്നിവടങ്ങളിലാണ് വോഡഫോൺ 5ജി ആരംഭിച്ചത്. വരും മാസങ്ങളിൽ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് വോഡഫോൺ വാഗ്ദാനം ചെയ്തു.
വാണിജ്യപരമായി അതിവേഗ സേവനം നൽകുന്ന ആദ്യത്തെ ഐറിഷ് മൊബൈൽ ഓപ്പറേറ്ററാണ് വോഡഫോൺ. നിലവിലുള്ള 4 ജി, 3 ജി സാങ്കേതികവിദ്യയേക്കാൾ വേഗത്തിൽ ഡാറ്റ ഡൗൺലോഡ് ചെയ്യാൻ കഴിവുള്ള മൊബൈൽ ഡാറ്റ കണക്റ്റിവിറ്റിയുടെ അടുത്ത തലമുറയാണ് 5 ജി.
5 ജി ശേഷിയുള്ള ഒരു സ്മാർട്ട്‌ഫോൺ വിൽപ്പന ഇന്ന് ആരംഭിക്കുമെന്ന് വോഡഫോൺ അറിയിച്ചു.