യൂറോപ്യൻ സെൻട്രൽ ബാങ്ക് പലിശനിരക്ക് വെട്ടിക്കുറച്ചതിനാൽ യൂറോസോണിലുടനീളമുള്ള ബാങ്കുകളുടെ വായ്പയെടുക്കൽ ചെലവ് കുറയ്ക്കുന്നതിനാൽ ബെൽജിയൻ ബാങ്കിംഗ് ഗ്രൂപ്പായ കെബിസി 2 വർഷത്തെയും 10 വർഷത്തെയും മോർട്ട്ഗേജ് നിരക്കുകൾ വെട്ടിക്കുറച്ചു.
കെബിസി ബാങ്ക് 2, 10 വർഷത്തെ ഫിക്സഡ് നിരക്കുകൾ 0.20 ശതമാനവും 0.55 ശതമാനവും കുറച്ചു. പുതുക്കിയ നിരക്കനുസരിച്ച് മോർട്ടഗേജ് വാല്യൂ 60 ശതമാനം ആണെകിൽ പലിശ നിരക്ക് 2.85 ശതമാനം ആയിരിക്കും. അതുപോലെ 80-90 ശതമാനം വരെ മോർട്ടഗേജ് എടുക്കുന്നവർക്ക് 3.20 ശതമാനം ആയിരിക്കും പലിശ. 10 വർഷത്തെ മോർട്ടഗേജ് പലിശ നിരക്കാണിത്.
അയർലണ്ടിലെ രണ്ടാമത്തെ വലിയ മോർട്ട്ഗേജ് വായ്പാ ബാങ്കാണ് കെബിസി. ബാങ്ക് ഓഫ് അയർലൻഡ് അഞ്ചുവർഷത്തെ സ്ഥിര നിരക്ക് 0.2 ശതമാനം കുറച്ച് 3 ശതമാനമാക്കി. ബാങ്ക് ഓഫ് അയർലൻഡിന്റെ പത്തു വർഷത്തെ ഫിക്സഡ് മോർട്ടഗേജ് റേറ്റും 0.2 ശതമാനം കുറച്ച് 3.3 ശതമാനമാക്കി കുറച്ചു. വായ്പയുടെ മൂല്യത്തേക്കാൾ കുറഞ്ഞത് 20 ശതമാനം എങ്കിലും സ്വത്തിന് കൂടുതൽ വിലയുള്ളവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക.