ശമ്പളവും വ്യവസ്ഥയും സംബന്ധിച്ച് തുടർച്ചയായി ഹെൽത്ത് സർവീസ് എക്സിക്യൂട്ടീവുമായി (HSE) നടത്തിയ ചർച്ചകളിൽ പുരോഗതിയില്ലെന്ന് യൂണിയൻ പറഞ്ഞതിനെത്തുടർന്ന് സൈക്യാട്രിക് നഴ്സുമാർ ഇന്ന് രാവിലെ 7 മണി മുതൽ സമരം ആരംഭിച്ചു. സ്റ്റാഫ് ക്ഷാമം രൂക്ഷമാകുന്നതിൽ പ്രതിഷേധിച്ചാണ് സമരം. സൈക്യാട്രിക് നഴ്സുമാർ ഓവർടൈം ജോലി ചെയ്യാൻ വിസമ്മതിക്കുന്നു.
അയർലണ്ടിലെ സൈക്യാട്രിക് രോഗികളുടെ എണ്ണം കഴിഞ്ഞ വർഷങ്ങളിലേതിനേക്കാൾ ക്രമാതീതമായി വർധിച്ചതായി കുറച്ചു ദിവസങ്ങൾക്ക് മുൻപ് റിപ്പോർട്ട് വന്നിരുന്നു. എന്നിട്ടും സ്റ്റാഫിന്റെ എണ്ണം കൂട്ടാൻ സാധിക്കാത്ത അവസ്ഥയിലാണ് സമരമല്ലാതെ മറ്റൊരു മാർഗം ഇല്ലെന്ന് ഇവർ അറിയിച്ചത്.
ഈ നടപടി മാനസികാരോഗ്യ സേവനങ്ങളെ സാരമായി ബാധിക്കുമെന്ന് എച്ച്എസ്ഇ മുന്നറിയിപ്പ് നൽകി.