റിപ്പബ്ലിക്കൻ രാഷ്ട്രീയ നേതാവ് തന്റെ ഭാര്യയുടെ മുഖത്തടിച്ചു കാരണം വിചിത്രമാണ്. ഭാര്യമായുള്ള പേർസണൽ റിലേഷന് വേണ്ടി താൻ താല്പര്യം പ്രകടിപ്പിച്ചുവെങ്കിലും ഭാര്യ പെട്ടെന്നുതന്നെ തന്റെ ആഗ്രഹങ്ങൾക്ക് വഴങ്ങിയില്ല എന്നുള്ളതാണ് കാരണം. 58 വയസുള്ള ഡൂഗ് മക്ലിയോഡ്, മിസിസിപ്പിയിലെ ഒരു സംസ്ഥാന നിയമസഭാംഗമാണ്. ഗാർഹിക പീഡനം എന്ന കുറ്റത്തിനാണ് ഇദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ സംഭവ ദിവസം റിപ്പബ്ലിക്കൻ രാഷ്ട്രീയ നേതാവ് മക്ലിയോഡ് മദ്യം കുടിച്ചിരുന്നു എന്നും പോലീസ് റിപ്പോർട്ടിൽ പ്രതിപാദിച്ചിരിക്കുന്നു. ഭാര്യയുടെ മുഖത്തു അടിച്ച അടിയുടെ ആഘാദത്തിൽ മൂക്കിൽ നിന്നും രക്തം വർന്നിരുന്നു. രക്ത കറകൾ ബെഡ്റൂമിലും കണ്ടു എന്ന് പോലീസ് റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നു. മക്ലിയോഡിന്റെ ഭാര്യ പോലീസ് അധികൃതരോട് പറഞ്ഞത് തന്നെ സ്ഥിരമായി ശാരീരിക പീഡനം ഏല്പിക്കാറുണ്ട് എന്നും തനിക്കു ഈ സത്യം പുറം ലോകത്തോട് വെളിപ്പെടുത്താൻ പേടിയാന്നെന്നുമാണ്.
റിപ്പബ്ലിക്കൻ നിയമ നിർമാതാവ് ഭാര്യയുടെ മുഖത്തടിച്ചു
Share This News