റെഡ് ബുൾ സംഘടിപ്പിക്കുന്ന ക്ലിഫ് ഡൈവിംഗ് വേൾഡ് സീരീസ് ഡബ്ലിനിലും വരുന്നു. ഈ വർഷം മെയ് മാസത്തിലാണ് റെഡ് ബുൾ ക്ലിഫ് ഡൈവിംഗ് വേൾഡ് സീരീസ് ഡബ്ലിനിൽ ആദ്യമായി വരുന്നത്.
ഡബ്ലിനിലെ ഗ്രാൻഡ് കനാൽ ഡോക്ക് ആയിരിക്കും ഇതിന് വേദിയാകുക. മെയ് 11,12 തിയ്യതികളിലായിരിക്കും ഇത് നടക്കുക. ഏഴ് രാജ്യങ്ങളിലായാണ് ഈ ടൂർണമെന്റ് നടക്കുക. ഡബ്ലിൻ ആദ്യമായിട്ടാണ് റെഡ് ബുൾ ക്ലിഫ് ഡൈവിംഗ് വേൾഡ് സീരീസ് ഹോസ്റ്റ് ചെയ്യുന്നത് എന്ന പ്രേത്യേകതയുമുണ്ട് ഈ പ്രാവശ്യത്തെ വേൾഡ് സീരീസിന്.
താഴെ പറയുന്ന 7 ഇടങ്ങളിലാണ് ഈ ടൂർണമെന്റ് നടക്കുക.
1. El Nido, Palawaan, Philippines – NEW
2. Dublin, Ireland – NEW
3. Polignano a Mare, Italy
4. São Miguel, Azores, Portugal
5. Beirut, Lebanon – NEW
6. Mostar, Bosnia and Herzegovina
7. Bilbao, Spain
പതിനൊന്നാമത് തവണയാണ് ഈ വേൾഡ് സീരീസ് നടക്കുന്നത്. പ്രൊഫഷണൽ ഡൈവേഴ്സ് യാതൊരുവിധ പ്രൊട്ടക്ഷനും ഇല്ലാതെയാണ് ഈ ടൂർണമെന്റുകളിൽ അവരുടെ പ്രകടനങ്ങൾ കാഴ്ചവയ്ക്കുക.
ഈ ടൂർണമെന്റിന്റെ അവസാനത്തെ ദിവസത്തെ പ്രകടനങ്ങൾ ലൈവ് ആയി റെഡ് ബുൾ ടിവി, ഫേസ്ബുക്ക്, യൂട്യൂബ് എന്നിവയിൽ www.redbullcliffdiving.com ബ്രോഡ് കാസറ്റ് ചെയ്യുന്നതായിരിക്കും. മെയ് 12നാണ് ഫൈനൽ. അതുകൊണ്ടു നേരിട്ട് പോയി ആസ്വദിക്കാൻ പറ്റാത്തവർ മെയ് 12ന് ലൈവ് ടെലികാസ്റ്റിംഗ് കാണാൻ മറക്കണ്ട.