അയേറിഷ് ദമ്പതികുളുടെ മൂന്ന് വയസുള്ള കുഞ്ഞിന് സിസ്റ്റിക് ഫൈബ്രോസിസ് ഉള്ളതിനാൽ ഓസ്ട്രേല്യയിൽ നിന്നും നാടുകടത്തപെടുന്നു . ആന്റണി ആൻഡ് ക്രിസ്റ്റീന ദമ്പതികുളുടെ സ്ഥിര താമസ കരാർ അപേക്ഷയാണ് ഓസ്ട്രേലിയൻ ഗവണ്മെന്റ് തള്ളിയത്. ഈ ദമ്പതികുളുടെ മൂന്ന് വയസുള്ള കുഞ്ഞിൻന്റെ ആരോഗ്യ നില കാത്തു സൂക്ഷിക്കുന്നതിന് വരുന്ന ചിലവുകൾ മറ്റുള്ള നികുതി അടക്കുന്ന സാധരണകാർക് ഒരു ബാധ്യതയാകും എന്ന കാരണത്താലാണ് ഇവരുടെ അപേക്ഷ തള്ളിയത്. മെൽബോൺ ഭരണകൂടത്തിലെ റിവിഷൻ ബെഞ്ചാണ് ഇവരുടെ അപ്പീൽ തള്ളിയത് . ഒരു പക്ഷെ മന്ത്രി ഡേവിഡ് കോളം ഇടപെടുകുകയാന്നെകിൽ റിവിഷൻ ബെഞ്ച് ഈ അപ്പീൽ ഡിപ്പാർട്മെന്റ് ഓഫ് ഇമ്മിഗ്രേഷന്‍ ശുപാർശ ചെയ്യാമെന്നു അറിയിച്ചു. റിവിഷൻ ബെഞ്ചിന്റെ ഈ തീരുമാനം പോസിറ്റീവ്വ് വാർത്തയാന്നെന്നും മന്ത്രിയുടെ അടുത്ത് ഈ കേസ് എത്തണമെന്നുമാണ് മിസ് ഹൈഡ് അറിയിച്ചിരിക്കുന്നത്.
ഇന്ന് ഞങ്ങളുടെ സ്ഥിര താമസ വിസ പ്രതീക്ഷിച്ച പോലെ തന്നെ നിരസിച്ചു എന്നാൽ മിനിസ്റ്ററുടെ അടുത്തേക് കേസ് റെഫർ ചെയ്തത് സന്തോഷം ഉളവാക്കുന്ന കാര്യമാണ് എന്നും അറിയിച്ചു. തങ്ങളുടെ അവകാശം നേടിയെടിക്കാൻ വലിയ യുദ്ധങ്ങൾ ചെയേണ്ടി വന്നേക്കാം പക്ഷെ ഞങൾ അടിപതറാതെ ശെരിയായ പാതയിൽ മുൻപോട്ടു പോകുകയും മിനിസ്റ്ററുടെ കൈയിൽ നിന്നും നീതി നേടിയെടുക്കുകയും ചെയ്യുമെന്ന് ധീരമായി ഈ ദമ്പതികൾ പറഞ്ഞു.
3 വയസുള്ള കുഞ്ഞിന് സിസ്റ്റിക് ഫൈബ്രോസിസ് ഐറിഷ് ദമ്പതിമാർ ഓസ്ട്രേലിയയിൽ നിന്ന് നാടുകടത്തപ്പെടുന്നു
Share This News