വീട്ടിൽ തന്നെ ചാർജ് ചെയ്യാവുന്ന കാറുമായി ഫോക്സ് വാഗൻ വരുന്നു

എത്ര നടക്കാത്ത ആഗ്രഹം എന്നാണോ ചിന്തിച്ചത് ? എന്നാൽ ഒരുപക്ഷെ നമുക്ക് തെറ്റും. വെറും 6 ദിവസം കൂടി വെയിറ്റ് ചെയ്‌താൽ ഇതിനുള്ള മറുപടിയുമായി ഫോക്സ് വാഗൻ വരുന്നു. പുതിയ പൂർണ്ണ ഇലക്ട്രിക്ക് കാറുമായി. നമ്മൾ സ്വപ്നം കണ്ട, ആഗ്രഹിച്ച ഫീച്ചേഴ്‌സുമായി.

നമ്മുടെ പ്രിയപെട്ട ഒരു പെറ്റ് നമ്മളെ മനസിലാക്കുന്നതുപോലെ … ഈ ഫോക്സ് വാഗൻ ഐഡി എന്ന പുതിയ കാർ നമ്മൾ അതിനോട് കൂടുതൽ അടുക്കുംതോറും അത് നമ്മളെയും മനസിലാക്കി തുടങ്ങും.

 

https://youtu.be/HCR-HRDBCSo

LED മാട്രിസ് ഹെഡ് ലൈറ്റാണ് ഈ പുതിയ വാഹനത്തിന്റെ ഏറ്റവും അട്ട്രാക്റ്റീവ് ആയ ഹൈലൈറ് എന്ന് പറയാൻ. ഉടമസ്ഥൻ അതിന്റെ അടുത്തേയ്ക്ക് അടുക്കുമ്പോൾ അവൻ നന്ദിയുള്ള ഒരു നായയെ പോലെ യജമാനനെ തിരിച്ചറിയുകയും തലയുയർത്തി ഗ്രീറ്റ് ചെയ്യുകയും ചെയ്യും. കൂടാതെ നമ്മൾ തിരിച്ചറിയും മുൻപേ അവൻ നമുക്ക് വേണ്ടി ലൈറ്റ് തനിയെ തെളിച്ച് നമുക്ക് വീഥിയൊരുക്കും.

ഫോക്സ് വാഗൻ ഐഡി യുടെ ലൈറ്റ് വെളിച്ചം കാണാൻ മാത്രമുള്ളതല്ല… നമ്മെ പലതും കാണിച്ചു തരാൻ പോകുന്ന ഒന്നാണ്. ഐഡി യുടെ ലൈറ്റ് സിസ്റ്റം നമ്മളെ വിഷ് ചെയ്യും, നാവിഗേറ്റ് ചെയ്യും, വേണ്ടി വന്നാൽ അവസരത്തിനൊത്ത് കാർ ബ്രേക്ക് ചെയ്യാൻ പോലും അത് നമ്മളോട് പറയും.

കാർ നിർത്തി നമ്മൾ റോഡിലേയ്ക്ക് ഇറങ്ങാൻ തുടങ്ങുമ്പോൾ മറ്റുള്ള റോഡ് യൂസേഴ്സിനെപ്പറ്റി നമുക്ക് മുന്നറിയിപ്പ് നൽകും ഈ പുതിയ ഫോക്സ് വാഗൻ ഇലക്ട്രോണിക് കാർ. വോയിസ് കൺട്രോൾ വഴി നമുക്ക് ഫോക്സ് വാഗൻ ഐഡിയോട് സംസാരിക്കാനും സാധിക്കും.

സിംഗിൾ ബാറ്ററി ചാർജിങ്ങിലൂടെ അധികദൂരം സഞ്ചരിക്കാൻ ഐഡിക്ക് കഴിയും. ബാറ്ററി സൈസ് അനുസരിച്ച് ഒറ്റ ചാർജിങ്ങിൽ 330 മുതൽ 550 കിലോമീറ്റർ വരെ ഓടാൻ ഫോക്സ് വാഗൻ ഐഡിക്ക് കഴിയും. മോട്ടോർ വേയിൽ 400 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ സാധിക്കുമെന്നും ഫോക്സ് വാഗൻ അവകാശപ്പെടുന്നു. ശരാശരി 50 കിലോമീറ്റർ ദിവസേന കാർ ഉപയോഗിക്കുന്ന ഒരാൾക്ക് ആഴ്ചയിൽ ഒരു തവണ ചാർജ് ചെയ്‌താൽ മതിയെന്നുള്ളതും ഒരു പ്രത്യേകതയാണ്. എന്നാൽ ഇതിനേക്കാൾ എല്ലാം ഉപരിയായി സ്വന്തം വീട്ടിൽ തന്നെ ഈ കാറിനെ നമുക്ക് ചാർജ് ചെയ്യാനാവും. അതിനായി ഒരു ഇലക്ട്രീഷ്യനെ കൊണ്ടുവന്ന് പവർ കൂടിയ ഒരു പവർ ഔട്ട്ലെറ്റ് വോൾബോക്സ് സ്ഥാപിക്കണം എന്ന് മാത്രം. രാത്രി കിടക്കാൻ പോകുന്നതിന് മുൻപ് ചാർജ് ചെയ്യാൻ വയ്ക്കുക, രാവിലെ ആകുമ്പോഴേയ്ക്കും ഐഡി ഫുൾ ചാർജ് ആവും.

ബാക്ക് വീൽ ഡ്രൈവ് ആണ് ഈ കാറിന് എന്നും കേൾക്കുന്നു. എന്തായാലും ഉടനെ തന്നെ നിരത്തിലെത്തും ഫോക്സ് വാഗൻ ഐഡി. കാത്തിരിക്കുക ഏതാനും ദിവസങ്ങൾ കൂടി മാത്രം.

Share This News

Related posts

Leave a Comment