14 വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവില്‍ കുഞ്ചാക്കോ ബോബന് കുഞ്ഞ് പിറന്നു. ഏപ്രിൽ 17 ബുധൻ രാത്രി പതിനൊന്ന് മണിക്ക് ശേഷം താരം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം പങ്കുവെച്ചത്. 14 വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവില്‍ ആണ്‍ കുഞ്ഞാണ് താരത്തിന് പിറന്നത് എന്നത് കൂടുതൽ ജനശ്രദ്ധ നേടുന്നു. കുഞ്ഞിന്റെ പേര് ബോബൻ കുഞ്ചാക്കോ എന്നാകുമോ എന്നാണ് ഇപ്പോൾ എല്ലാവരും ചർച്ച ചെയ്യുന്ന വിഷയം.
കുഞ്ചാക്കോ സന്തോഷ വാർത്തയുടെ പോസ്റ്റിന് താഴെ നിരവധി താരങ്ങൾ ആശംസയുമായി എത്തിയിട്ടുണ്ട്. ടോവിനോ, സംയുക്ത മേനോൻ, ഷറഫുദ്ദീന്‍, ഷെയിന്‍ നിഗം,റിമ കലിങ്കല്‍ തുടങ്ങിയവർ ഈ ലിസ്റ്റിൽ പെടും.
കുഞ്ചാക്കോ ബോബൻ 2005 ലാണ് പ്രിയ ആൻ സാമുവേലിനെ വിവാഹം ചെയ്യുന്നത്. സോഷ്യൽ മീഡിയയിൽ കുഞ്ചാക്കോ ബോബൻ എഴുതിയതിതാണ്: “‘ഒരു ആൺ കുഞ്ഞ് പിറന്നിരിക്കുന്നു. നിങ്ങളുടെ സ്‌നേഹത്തിനും, പ്രാർത്ഥനകൾക്കും, കരുതലിനും നന്ദി. ജൂനിയർ കുഞ്ചാക്കോ നിങ്ങൾക്കെല്ലാവർക്കും അവന്റെ സ്‌നേഹം നൽകുന്നു”.
കുഞ്ഞു കുഞ്ചാക്കോയുടെ ഒരു ഫോട്ടോയ്ക്കായി കാത്തിരിക്കുകയാണ് ആരാധകരിപ്പോൾ.