ഇന്ന് രാവിലെ 4.30 നാണ് സംഭവം. ഡെറി കൗണ്ടിയിലെ ഡൺജിവനിലാണ് എ.ടി.എം. കവർച്ച നടന്നത്. സാധാരണ രീതിയിൽ കേട്ടിട്ടുള്ളതുപോലെ കുത്തിത്തുറന്നല്ല മോഷണം നടന്നത്. മറിച്ച്, ഒരു മണ്ണുമാന്തി യന്ത്രം മോഷ്ടിച്ച് കൊണ്ടുവന്ന് എ.ടി.എം. സ്ഥിതി ചെയ്തിരുന്ന കെട്ടിടം പൊളിച്ചുമാറ്റി എ.ടി.എം. മൊത്തത്തിൽ എടുത്തുകൊണ്ട് എടുത്തുകൊണ്ട് പോവുകയാണുണ്ടായത്.
തൊട്ടടുത്തുള്ള കൺസ്ട്രക്ഷൻ സൈറ്റിൽ നിന്നും മണ്ണുമാന്തി യന്ത്രം മോഷ്ടിച്ചാണ് എ.ടി.എം. കവർച്ചയ്ക്ക് ഉപയോഗിച്ചത്. ഈ വിധത്തിൽ നടക്കുന്ന എട്ടാമത്തെ കവർച്ചയാണിത്.
ഇതുവരെ ഉണ്ടായ കേസുകളിൽ മോഷണശേഷം മണ്ണുമാന്തി യന്ത്രം അവിടെത്തന്നെ തീയിട്ട് നശിപ്പിച്ചുകളയുകയായിരുന്നു മോഷ്ടാക്കളുടെ രീതി. എന്നാൽ, ഇത്തവണ അതുണ്ടായില്ല. ഒരുപക്ഷെ, ആ സമയത്ത് ആരെങ്കിലും അവിടെ എത്തിയിരിക്കാമെന്നും അതിനാൽ പെട്ടെന്ന് രക്ഷപെടാൻ വേണ്ടി മണ്ണുമാന്തി യന്ത്രം കത്തിക്കാതെ ഉപേക്ഷിച്ച് പോയതാകാം എന്ന് നോർത്തേൺ അയർലൻഡ് പോലീസ് പറയുന്നു.