ഗോൾവേ: ജിഐസിസിയുടെ നേതൃത്വത്തിൽ ഗോൾവേ ക്ലിനിക്കുമായി ചേർന്ന് 2019 ഏപ്രിൽ മാസം പതിമൂന്നാം തിയതി ശനിയാഴ്ച 11 മുതൽ 01 മണി വരെയുള്ള സമയത്ത് Basic Life Support (BLS) ട്രെയിനിങ് ക്ലാസുകൾ നടത്തുന്നു.
ദോഹിഷ്കയിലുള്ള കുമാസു സെന്ററിൽ വച്ചാണ് ട്രെയിനിങ് നടത്തുന്നത്. താല്പര്യമുള്ളവർ മേല്പറഞ്ഞ സമയത്ത് എത്തിച്ചേരുക. പ്രവേശനം തികച്ചും സൗജന്യമാണ്.
ഗോൾവേ ക്ലിനിക്കിലെ കാർഡിയാക് വിഭാഗം ക്ലിനിക്കൽ നേഴ്സ് സ്പെഷ്യലിസ്റ്റും BLS ക്ലിനിക്കൽ ഇൻസ്ട്രക്ടറുമായ ഫിലിപ്പ് പാറക്കൽ ആണ് ക്ലാസ്സുകൾ നയിക്കുന്നത്.
ഹോസ്പിറ്റലുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവർ ഇതിൽ ബോധവാന്മാർ ആണെങ്കിലും അല്ലാത്ത പൊതുജനത്തിന് ഈ ക്ലാസുകൾ വളരെ ഉപകാരപ്രദമാണ്. പ്രത്യേകിച്ച് പ്രവാസ ജീവിതത്തിൽ ഒറ്റക്ക് മാതാവോ പിതാവോ കുട്ടികളെ നോക്കുന്ന അവസരത്തിൽ ഉണ്ടാവുന്ന എയർവേ ബ്ലോക്ക്, ചോക്കിങ് മുതലായ അടിയന്തിര സാഹചര്യങ്ങളിൽ ഈ ട്രെയിനിങ് വളരെയധികം ഉപകാരപ്രദമാണ്.
കൂടുതൽ വിവരങ്ങൾക്ക് ജിഐസിസി സെക്രെട്ടറി – 089 487 1183