അയർലണ്ടിലെ പൊതുജനത്തിന് സോഷ്യൽ വെൽഫെയർ അലവൻസ് തുകകൾ പലവിധത്തിൽ ലഭിക്കാറുണ്ട്. 29 ഇനങ്ങളിലാണ് സോഷ്യൽ വെൽഫെയർ അലവൻസ് തുകകൾ കൂട്ടുന്നത്.
362 യൂറോ മില്യൺ അധികമായി ഇതിനായി ഗവണ്മെന്റ് ഇനി പ്രതിവർഷം ചിലവഴിക്കും. മൊത്തം സാമൂഹികക്ഷേമം (സോഷ്യൽ വെൽഫെയർ) വർഷം 20.5 ബില്ല്യൻ യൂറോ വരുമെന്നാണ് കണക്കുകൂട്ടുന്നത്.
ആഴ്ചയിൽ 5 യൂറോ അധികം ലഭിക്കുന്നവർ
പെൻഷൻ പരമാവധി വ്യക്തിഗത നിരക്ക് ആഴ്ചയിൽ 5 യൂറോ വർധിക്കും. ആഴ്ചയിൽ 5 യൂറോ വീതം കൂടുതൽ ക്ഷേമം ലഭിക്കുന്ന വിഭാഗങ്ങൾ ചുവടെ ചേർക്കുന്നവയാണ്.
- Carers,
- Widows
- People with disabilities
- Lone parents
- Jobseekers
- Maternity and Paternity Benefit recipients
- Farm Assist recipients
- Community Employment participants
ചൈൽഡ് ബെനഫിറ്റ്
ആഴ്ചയിൽ 2.20 യൂറോ 12 വയസ്സിൽ താഴെയുള്ള എല്ലാ കുട്ടികൾക്കും അധികമായി ലഭിക്കും. 12 വയസ്സിന് മുകളിൽ പ്രായമുള്ള ഡിപെൻഡന്റ് കുട്ടികൾക്ക് ആഴ്ചയിൽ 5.2 യൂറോ അധികമായി ലഭിക്കും. അതായത് 12 വയസ്സിൽ താഴെയുള്ള യോഗ്യതയുള്ള കുട്ടികൾക്ക് ഒരു ആഴ്ചയിൽ ലഭിക്കുന്ന ബെനഫിറ്റ് 34 യൂറോ ആയി വർദ്ധിക്കും. 12 വയസ്സിന് മുകളിൽ പ്രായമുള്ള ഡിപെൻഡന്റ് കുട്ടികൾക്ക് ആഴ്ചയിൽ ഇനിമുതൽ 37 യൂറോ വീതം ലഭിക്കും.
വൺ പേരന്റ് ഫാമിലി പെയ്മെന്റ് / ജോബ് സീക്കറുടെ പേയ്മെന്റ്
ഈ ക്യാറ്റഗറിയിൽ പെടുന്നവർക്ക് ആഴ്ചയിൽ 20 യൂറോ അധികം ലഭിക്കും. 13,200 കുടുംബങ്ങൾ ഇതിൽനിന്ന് പ്രയോജനം നേടും
വർക്കിംഗ് ഫാമിലി പെയ്മെന്റ്
ഭവനച്ചെലവിന്റെ ഭാഗമായി ഈ വിഭാഗത്തിൽ പെടുന്നവർക്ക് ആഴ്ചയിൽ ഇനി 95 യൂറോ അധികം ലഭിക്കും.
ഓരോ വിഭാഗത്തിലും ഉള്ള അലവൻസ്മാറ്റം പ്രാബല്യത്തിൽ വരുന്നത് പല തിയ്യതികളിലായിട്ടാണ്. ചുവടെ ചേർത്തിരിക്കുന്ന പട്ടികയിൽ നിന്നും അതാത് തീയതികൾ മനസിലാക്കാം.
അലവൻസ്കാറ്റഗറി | പ്രാബല്യത്തിൽ വരുന്നത് |
Jobseeker’s Allowance Farm Assist |
20 March 2019 |
Jobseeker’s Benefit | 21 March 2019 |
Illness Benefit Injury Benefit Maternity/Adoptive Benefit Paternity Benefit Health and Safety Benefit Supplementary Welfare Allowance |
25 March 2019 |
Disability Allowance | 27 March 2019 |
Invalidity Pension Deserted Wife’s Benefit Deserted Wife’s Allowance One Parent Family Payment (other than a widow/er) Jobseeker’s Transitional Payment Carer’s Allowance Carer’s Benefit Working Family Payment |
28 March 2019 |
Disablement Pension Disablement Gratuity Death Benefit Pension (under the OIB scheme) State Pension (Contributory) Widow/er’s (Contributory) Pension Guardian’s Payment (Contributory) State Pension (Non-Contributory) Blind Person’s Pension Widow/er’s (Non-Contributory) Pension One-Parent Family Payment (in the case of a widow/er) |
29 March 2019 |
കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല… ഇത്രയും വിവരങ്ങൾ മാത്രം ആണ് ഇതുവരെ സോഷ്യൽ വെൽഫെയർ ഓഫീസിൽ പുറത്തു വിട്ടിരിക്കുന്നത്.