സെന്റ് പാട്രിക്‌സ് ഡേ ആഘോഷിക്കാൻ ഡബ്ലിനിലേയ്ക്ക് വരും മുൻപ് അറിയേണ്ടതെല്ലാം…

ഇന്ന് സെന്റ് പാട്രിക്‌സ് ഡേ ആഘോഷിക്കാൻ ഡബ്ലിനിലേയ്ക്ക് വരാൻ ആഗ്രഹമുണ്ടെങ്കിൽ വരും മുൻപ് ഇത് വായിച്ചിരിക്കണം. എന്നിട്ട് വേണം നിങ്ങളുടെ യാത്ര എപ്രകാരമെന്ന് തീരുമാനിക്കാൻ.

പരേഡ്

എണ്ണമറ്റ ജനപ്രവാഹം ഒത്തുചേരുന്ന ഒന്നാണ് സെന്റ് പാട്രിക്‌സ് ഡേ. അയർലണ്ടിലെ ഏറ്റവും വലിയ ആഘോഷമാണിത്. രാജ്യമെമ്പാടും പരേഡുകൾ നടക്കും. തലസ്ഥാന നഗരിയായ ഡബ്ലിനിൽ ആണ് ഏറ്റവും കൂടുതൽ ആളുകൾ എത്തുന്നത്. പ്രൗഢഗംഭീരമായ ഈ പരേഡ് ഒന്ന് കാണേണ്ടത് തന്നെയാണ്. ഇന്ന് ഉച്ചയ്ക്ക് 12:00 മണിയ്ക്ക് പർണൽ സ്ക്വയറിൽ നിന്നും പരേഡ് ആരംഭിയ്ക്കും. 3000 പേർ എങ്കിലും ഈ പരേഡ് കാണാൻ എത്തുമെന്നാണ് കരുതുന്നത്.

തെരവു നാടകങ്ങളും, കണ്ണിൽ അത്ഭുതങ്ങൾ സ്ട്രിഷ്ടിക്കുന്ന അഭ്യാസ പ്രകടനങ്ങളും വാദ്യഘോഷങ്ങളും കാതിനിമ്പവും കണ്ണിനു കുളിർമയും നല്കുന്നവയായിരിക്കും എന്ന് ഇതിന്റെ സംഘടകർ ഉറപ്പുനൽകുന്നു.

ഡബ്ലിനിൽ നേരിട്ടെത്താൻ പറ്റാത്തവർക്കായി ഇതിന്റെ തത്സമയ സംപ്രേഷണം 12:15 മുതൽ RTE ONE ടീവി ചാനലിൽ കാണാവുന്നതാണ്. RTE പ്ലെയറിൽ ലോകമെമ്പാടും ഇത് തികച്ചും ഫ്രീയായും കാണാം.

എല്ലാ വർഷവും സെന്റ് പാട്രിക്‌സ് ഡേ ആഘോഷിക്കാൻ ഡബ്ലിനിലേയ്ക്ക് വരുന്നത് ആയിരക്കണക്കിന് ആളുകളാണ്. അതുകൊണ്ടുതന്നെ ഇന്നേ ദിവസത്തെ ട്രാഫിക് സജ്ജീകരണങ്ങൾ നിങ്ങൾ അറിഞ്ഞിരിക്കണം. ചില റോഡുകൾ ക്ലോസ്ഡ് ആയിരിക്കും. അതുപോലെ തന്നെ പ്രൈവറ്റും പബ്ലിക് ഗതാഗതത്തിനും പ്രത്യേക നിയന്ത്രങ്ങൾ ഉണ്ട്.

റോഡ് അടവ്

സെന്റ് പാട്രിക്സ് ഫെസ്റ്റിവലിനിടെ തുടർന്ന് നിരവധി റോഡ് അടച്ചിരിക്കുന്നു. ഇവയിൽ കൂടുതലും പരേഡ് പൂർത്തിയാകുന്നതുവരെ മാത്രമാണ് പ്രവർത്തനം നടത്തുന്നത്. വെസ്റ്റേൺ വേ, ഇന്ന് 3pm വരെ അടയ്ക്കും. വൈകുന്നേരം 4.30 മുതൽ രാത്രി 6 മണി വരെ താഴെപ്പറയുന്ന റോഡുകൾ അടച്ചിടും

Mountjoy Street
Mountjoy Street Middle
Palmerstown Place
Wellington Street
St Mary’s Place North
Granby Row
Parnell Square North
Parnell Square East
Cavendish Row
O’Connell St Upper and Lower
O’Connell Bridge
Westmoreland Street
College Green
Dame Street
Lord Edward Street
Christchurch Place
Nicholas Street
Patrick Street
New Street South,
Clanbrassil St Lower
Kevin St Upper/Lower
Cuffe Street
St Stephen’s Green South

 

പരേഡ് റൂട്ട്

 

ലൂവാസ്

 

പരേഡിനു വേണ്ടി ലൂവാസ് റെഡ്, ഗ്രീൻ ലൈൻ സേവനങ്ങൾക്കും ചില തടസ്സങ്ങൾ ഉണ്ടാകും. സ്മിത്ത്ഫീൽഡ് – ടാല റൂട്ടിൽ രാവിലെ 10.45 മുതൽ രാത്രി 3 മണി വരെ ട്രാം ഓടിക്കും. ആദ്യ ട്രാം രാവിലെ 7.00 മണിക്ക് ആരംഭിക്കും. അവസാനത്തേത് രാത്രി 10.50 ന് സിറ്റി സെന്ററിൽ നിന്ന് സഗ്ഗാർട്ട് വരെ പോകും.

 

 

റെഡ് ലൈനിൽ താഴെപ്പറയുന്ന സ്റ്റോപ്പുകൾ 3pm വരെ അടയ്ക്കും.

Four Courts
Jervis
Abbey Street
Busáras
Connolly
George’s Dock
Mayor Square – NCI
Spencer Dock
The Point.

ഗ്രീൻ ലൈനിൽ, ബ്രൈഡ്സ് ഗ്ലെൻ മുതൽ സ്റ്റീഫൻസ് ഗ്രീൻ വരെയും ബ്രൂംബ്രിഡ്ജ് മുതൽ ഡൊമിനിക് വരെയും രാവിലെ 7 മണി മുതൽ വൈകിട്ട് 6 മണിവരെ ട്രാമുകൾ പ്രവർത്തിക്കും.

ഗ്രീൻ ലൈനിലെ താഴെ പറയുന്ന സിറ്റി സെന്റർ സ്റ്റോപ്പുകൾ അടയ്ക്കും:

Dawson
Westmoreland
O’Connell – GPO
O’Connell Upper
Parnell
Marlborough
Trinity

ഡാർട്ട്

 

ഡാർട്ട്, കമ്മ്യൂട്ടർ സർവീസ് എന്നിവ സൺഡേ ഷെഡ്യൂളുകൾ അനുസരിച്ചുള്ള സർവ്വീസ് നടത്തും. കൂടാതെ പരേഡിനു മുമ്പും ശേഷവും കൂടുതൽ ട്രെയിനുകൾ ഓടിക്കും.

എന്നാൽ, താര സ്ട്രീറ്റ് സ്റ്റേഷൻ ഇന്ന് വരെ 4pm വരെ അടച്ചിടും. പരേഡിനു വേണ്ടി എത്തുന്നവരെ ഗാർഡയ്ക്ക് എളുപ്പത്തിൽ നിയന്ത്രിക്കുന്നതിനുവേണ്ടിയാണിത്. പകരം കോണോലിയും പിയേഴ്സ് സ്റ്റേഷനുകളും ഉപയോഗിക്കാനായി യാത്രക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

 

ഡബ്ലിൻ ബസ്

ഞായറാഴ്ച ദിവസത്തെ ഷെഡ്യൂൾ അനുസരിച്ചായിരിക്കും ഡബ്ലിൻ ബസ് ഇന്ന് സർവീസുകൾ നടത്തുക. ഡസൻ കണക്കിന് റൂട്ടുകൾക്ക് ഇന്ന് മാറ്റങ്ങൾ ഉണ്ട്. കൂടുതൽ റൂട്ട് മാറ്റ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.

 

 

 

ഐറിഷ് വനിതയുടെ എല്ലാ വായനക്കാർക്കും

ഹാപ്പി സെന്റ് പാട്രിക്‌സ് ഡേ

 

 

Share This News

Related posts

Leave a Comment