നേഴ്‌സ് ….. നേഴ്‌സ് …. ആനുവൽ റീടെൻഷൻ ഫീസ് അടച്ചോ…

അയർലണ്ടിൽ നഴ്സിംഗ് രെജിസ്ട്രേഷൻ എല്ലാവർഷവും പുതുക്കേണ്ട അവസാന തിയതി ഡിസംബർ 31 ആണ്.
അതായത് 2019 ൽ നിങ്ങൾക്ക് നഴ്‌സായി അയർലണ്ടിൽ ജോലി തുടരണമെങ്കിൽ 2018 ഡിസംബർ 31 ന് മുൻപായി ആനുവൽ റീടെൻഷൻ ഫീസ് അടച്ചിരിക്കണം. എന്നിട്ട് ഇതുവരെ ആരെങ്കിലും അത് മറന്നു പോയിട്ടുണ്ടെങ്കിൽ ഉടനെ ചെയ്തില്ലെങ്കിൽ രെജിസ്ട്രേഷൻ ക്യാൻസൽ ആവും.

https://youtu.be/TD99UA-vizs

മാർച്ച് 14 ആണ് നിങ്ങളുടെ NMBI രെജിസ്ട്രേഷൻ പുതുക്കേണ്ട അവസാന തിയതി. അല്ലാത്ത പക്ഷം മാർച്ച് 20 ന് അതടയ്ക്കാത്തവരെ രജിസ്റ്ററിൽ നിന്നും നീക്കം ചെയ്യുന്നതാണ്. പിന്നീട് വീണ്ടും റീ-രെജിസ്റ്റർ ചെയ്യണമെങ്കിൽ 250 യൂറോ പിഴയും ആനുവൽ റീടെൻഷൻ ഫീസ് ആയ 100 യൂറോയും ചേർത്ത് അടയ്ക്കണം. മാത്രമല്ല അതിനായി പ്രത്യേകം ഫോം ഫിൽ ചെയ്‌തു ആവശ്യമായ ഡോക്യൂമെന്റസ് സമർപ്പിക്കുകയും വേണം.

നിങ്ങളുടെ ആരെങ്കിലും ഒരുപക്ഷേ അയർലൻഡിന് പുറത്ത് ഉണ്ടെങ്കിൽ അവരിലേക്ക് ഈ വാർത്ത ഉടനെ എത്തിക്കുക. നാട്ടിൽ അവധിക്ക് പോയിരിക്കുന്നവരോ, കരിയർ ബ്രെയ്ക്ക് എടുത്ത് മറ്റു രാജ്യങ്ങളിൽ പോയിട്ടുള്ളവരോ ആനുവൽ റീടെൻഷൻ ഫീസ് അടയ്ക്കാൻ ഒരുപക്ഷെ മറന്നിട്ടുണ്ടാവാം. അവരെ ഒന്ന് ഓർമിപ്പിക്കാനുള്ള കടമ കൂട്ടുകാരായ നമുക്കുണ്ടല്ലോ…….

ആനുവൽ റീടെൻഷൻ ഫീസ് അടയ്‌ക്കേണ്ട അവസാന സമയം മാർച്ച് 14 വൈകിട്ട് 5.30

നിങ്ങളുടെ മൈ അക്കൗണ്ടിൽ സൈൻ ഇൻ ചെയ്‌ത് ഓൺലൈൻ ആയി ഫീസ് അടയ്ക്കാവുന്നതാണ്.

നിങ്ങളുടെ ഇപ്പോഴത്തെ രെജിസ്ട്രേഷൻ കാലാവധി ചെക്ക് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്തശേഷം നിങ്ങളുടെ പിൻ നമ്പറും പേരും എന്റർ ചെയ്‌താൽ മതി.

Share This News

Related posts

Leave a Comment