ഡബ്ലിൻ : 15 ഫെബ്രുവരി 2019 വെള്ളിയാഴ്ച ഡബ്ലിനിലെ ടാലെ യിൽ വെച്ച് നടത്തപ്പെട്ട മഹാത്മാ ഗാന്ധി യുടെ നൂറ്റി അൻപതാം ജന്മദിനാഘോഷ പരിപാടികളോടനുബന്ധിച്ചു ചേർന്ന യോഗത്തിൽ കേരള റീ ബിൽഡ് എക്സെൽലേൻസി അവാർഡ് പ്രഖ്യാപിച്ചു . ഓ ഐ സി സി അയർലൻഡ് പ്രസിഡന്റ് ശ്രീ ബിജു സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഒഐസിസി ജനറൽ സെക്രട്ടറി ശ്രീ അനീഷ് കെ .ജോയ് സ്വാഗതം ആശംസിച്ചു.പൊതുയോഗം ഔദ്യോഗികമായി അയർലണ്ടിന്റെ ഏറ്റം പ്രായം കുറഞ്ഞ ടി .ഡി (ഐറിഷ് പാർലമെന്റ് അംഗം) ഡെപ്യൂട്ടി ജാക്ക് ചേംബേഴ്സ് ഉത്ഘാടനം നിർവഹിച്ചു.
ഇന്ത്യയുടെ രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെ 150 – ജന്മ ആഘോഷങ്ങൾക്കിടെയിൽ അയർലണ്ടിലെ ടി .ഡി യായ ഡെപ്യൂട്ടി ജാക്ക് ചാമ്പേഴ്സും ഇന്ത്യൻ എംബസ്സിയുടെ കൗൺസിലോർ ശ്രീ സോംനാഥ് ചാറ്റർജിയും ചേർന്നാണ് കേരള റീ ബിൽഡ് എക്സെൽലേൻസി അവാർഡ് പ്രഖ്യാപിച്ചത്.
കേരളത്തെ നടുക്കിയ 2018 ലെ പ്രളയ ദുരന്തത്തെ അതിജീവിക്കാനായി അക്ഷീണം പ്രവര്തിച്ചുകൊണ്ടിരിക്കുന്ന പൊതു പ്രവർത്തകരിൽ നിന്നാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത് . പ്രളയ ദുരന്തത്തെ അതിജീവിക്കുന്നതിനായി പുനർനിർമാണം നടത്തിവരുന്ന പ്രവർത്തനങ്ങളായിരുന്നു അവാർഡ് കമ്മിറ്റിയുടെ മുഴുവനായ മാനദണ്ഡവും.
ഈ വര്ഷം ജൂൺ മാസത്തിൽ ഡബ്ലിനിൽ നടത്തപ്പെടുന്ന പ്രൗഢഗംഭീരമായ അവാർഡ് നിശയിൽ ശ്രീ ഹൈബി ഈഡന് അവാർഡ് നല്കപ്പെടുന്നതാണ്.
റ്റാലയിലെ പ്ലാസ ഹോട്ടലിൽ വെച്ച് നടത്തപ്പെട്ട യോഗത്തിൽ ഐറിഷ് എം .പി ജാക്ക് ചേംബേഴ്സ്, ഇന്ത്യൻ എംബസി കൗൺസിലോർ ശ്രീ സോമനാഥ് ചാറ്റർജി, അയർലണ്ടിലെ പീസ് കമ്മീഷണർ ശ്രീ ശശാങ്ക് ചക്രവർത്തി, അയർലണ്ടിലെ ജയ്പൂർ ബിസിനസ് ഗ്രൂപ്പിന്റെ ചെയർമാൻ ശ്രീ ആശിഷ് ദിവാൻ ഒഐസിസി അയർലൻഡ് പ്രസിഡന്റ് ശ്രീ ബിജു സെബാസ്റ്റ്യൻ, ഒഐസിസി അയർലൻഡ് ജനറൽ സെക്രട്ടറി ശ്രീ അനീഷ് കെ. ജോയ് തുടങ്ങിയവർ പ്രസംഗിച്ചു.
അവാർഡ് കമ്മിറ്റി
1) ശ്രീ ജോർജ് കള്ളിവയലിൽ ( അവാർഡ് കമ്മിറ്റി ചെയർമാൻ )
2 ) ശ്രീ സാബു വി.ജെ
3 ) ശ്രീ അനീഷ് കെ. ജോയ്
അവാർഡ് നു അർഹമായ മാനദണ്ഡങ്ങൾ
ചേരാം ചേരാനെല്ലോർ പദ്ധതിയും തണൽ പദ്ധതിയുമാണ് ശ്രീ ഹൈബി ഈഡന് ഡബ്ലിനിൽ പ്രവർത്തിക്കുന്ന ഇന്ദിരാഗാന്ധി സ്റ്റഡി സെന്ററിന്റെയും ഒഐസിസി അയർലണ്ടിന്റെയും ആഭിമുഖ്യത്തിൽ കേരള റീ ബിൽഡ് എക്സെൽലേൻസി അവാർഡിന് അർഹമാക്കിയത്.
ഈ പദ്ധതികളിൽ വിധവകൾ, രോഗികൾ, മാതാപിതാക്കളെ നഷ്ടപ്പെട്ടവർ എന്നീ ഗുണഭോക്താക്കൾക്ക് പ്രധാന പരിഗണന നൽകി. അഞ്ചു മാസങ്ങൾക്കുള്ളിൽ രാജീവ് നഗർ കോളനിയിൽ 30 വീടുകൾ നിർമ്മാണം ആരംഭിക്കുകയും അതിൽ ഏഴു വീടുകളുടെ താക്കോൽദാനം ചെയ്തിട്ടുള്ളതാണ്ഈ ഉദ്യമം മുപ്പതു വീടുകളിലേക്ക് വളർന്നു വരുന്ന സാഹചര്യത്തിലാണ് ഹൈബിയെ തേടി അവാർഡ് പ്രഖ്യാപനം അയർലണ്ടിൽ നടന്നത്.
Share This News