ക്ലിഫ് ഡൈവിംഗ് വേൾഡ് സീരീസ് ഡബ്ലിനിൽ വരുന്നു

റെഡ് ബുൾ സംഘടിപ്പിക്കുന്ന ക്ലിഫ് ഡൈവിംഗ് വേൾഡ് സീരീസ് ഡബ്ലിനിലും വരുന്നു. ഈ വർഷം മെയ് മാസത്തിലാണ് റെഡ് ബുൾ ക്ലിഫ് ഡൈവിംഗ് വേൾഡ് സീരീസ് ഡബ്ലിനിൽ ആദ്യമായി വരുന്നത്.

ഡബ്ലിനിലെ ഗ്രാൻഡ് കനാൽ ഡോക്ക് ആയിരിക്കും ഇതിന് വേദിയാകുക. മെയ് 11,12 തിയ്യതികളിലായിരിക്കും ഇത് നടക്കുക. ഏഴ് രാജ്യങ്ങളിലായാണ് ഈ ടൂർണമെന്റ് നടക്കുക. ഡബ്ലിൻ ആദ്യമായിട്ടാണ് റെഡ് ബുൾ ക്ലിഫ് ഡൈവിംഗ് വേൾഡ് സീരീസ് ഹോസ്റ്റ് ചെയ്യുന്നത് എന്ന പ്രേത്യേകതയുമുണ്ട് ഈ പ്രാവശ്യത്തെ വേൾഡ് സീരീസിന്.

താഴെ പറയുന്ന 7 ഇടങ്ങളിലാണ് ഈ ടൂർണമെന്റ് നടക്കുക.

1. El Nido, Palawaan, Philippines – NEW
2. Dublin, Ireland – NEW
3. Polignano a Mare, Italy
4. São Miguel, Azores, Portugal
5. Beirut, Lebanon – NEW
6. Mostar, Bosnia and Herzegovina
7. Bilbao, Spain

പതിനൊന്നാമത് തവണയാണ് ഈ വേൾഡ് സീരീസ് നടക്കുന്നത്. പ്രൊഫഷണൽ ഡൈവേഴ്‌സ് യാതൊരുവിധ പ്രൊട്ടക്ഷനും ഇല്ലാതെയാണ് ഈ ടൂർണമെന്റുകളിൽ അവരുടെ പ്രകടനങ്ങൾ കാഴ്ചവയ്ക്കുക.

ഈ ടൂർണമെന്റിന്റെ അവസാനത്തെ ദിവസത്തെ പ്രകടനങ്ങൾ ലൈവ് ആയി റെഡ് ബുൾ ടിവി, ഫേസ്ബുക്ക്, യൂട്യൂബ് എന്നിവയിൽ www.redbullcliffdiving.com ബ്രോഡ് കാസറ്റ് ചെയ്യുന്നതായിരിക്കും. മെയ് 12നാണ് ഫൈനൽ. അതുകൊണ്ടു നേരിട്ട് പോയി ആസ്വദിക്കാൻ പറ്റാത്തവർ മെയ് 12ന് ലൈവ് ടെലികാസ്റ്റിംഗ് കാണാൻ മറക്കണ്ട.

Red Bull Cliff Diving World Series 2014 from Irish Skies

 

Share This News

Related posts

Leave a Comment