ഇന്നലെത്തെയും സമരത്തിന് ശേഷം INMO യും ഗവൺമെന്റും തമ്മിൽ നിലവിലുള്ള ശമ്പള പരിഷ്കരണത്തെചൊല്ലിയുള്ള പ്രശ്നങ്ങൾ ഒത്തുതീർപ്പാകാത്തതിനെതുടർന്ന് ലേബർ കോടതി നഴ്സുമാരുടെ പ്രശ്നത്തിൽ ഇടപെടുന്നു.
ഇന്ന് (08 വെള്ളി) രാവിലെ ലേബർ കോടതി ഇരുഭാഗത്തിന്റെയും വാദം പരിശോധിക്കും. മാനേജ്മെന്റും യൂണിയനുകളും നിലവിലുള്ള സമരം ആരോഗ്യ സേവനത്തിൽ വളരെവലിയ സമ്മർദ്ദം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ് എന്ന് സമ്മതിക്കുന്നു. INMO സമരത്തിന് പുറമെ PNA ഓവർടൈം ചെയ്യില്ല എന്ന നിലപാട് എടുത്തതും ആരോഗ്യ മേഖലയിൽ വളരെവലിയ പ്രതിസന്ധികൾക്ക് കാരണമാകുന്നുണ്ട്.
ഇനിയും ഫലമുണ്ടായില്ലെങ്കിൽ അടുത്ത ആഴ്ച അടുപ്പിച്ച് മൂന്ന് ദിവസം സമരം ചെയ്യാനുള്ള തീരുമാനത്തിൽ നിന്നും പിന്നോട്ടില്ലെന്ന് INMO അറിയിച്ചിട്ടുണ്ട്.