ഈ വിറ്റാമിൻ സിയ്ക്ക് എന്താണ് സൗന്ദര്യത്തിൽ കാര്യമെന്നല്ലേ? ഉണ്ട്… വിറ്റാമിൻ സി നല്ലൊരു പങ്ക് മുടിവളരാനും മുഖം തിളങ്ങി നിൽക്കാനും സഹായിക്കുന്നു.
ഭക്ഷണത്തില്‍ വിറ്റാമിന്‍ സി ഉള്‍പ്പെടുത്തികൊണ്ട് അധികം കാശുചെലവില്ലാതെ ഏറ്റവും ഫലപ്രദമായ രീതിയിൽ സൗന്ദര്യം സംരക്ഷിക്കാൻ സാധിക്കും. വിറ്റാമിന്‍ സി നമ്മുടെ രക്തധമനികളെ ശക്തിപ്പെടുത്തും. കൂടാതെ, ത്വക്കിന് ഇലാസ്തികതയും നഖങ്ങള്‍ക്ക് തിളക്കം നൽകുകയും മുടിക്ക് ആരോഗ്യം കൂടുതൽ നൽകുകയും ചെയ്യും. കണ്ണുകളുടെ താഴെയുള്ള കറുത്തപാടുകള്‍ ഇല്ലാതാക്കാനും വിറ്റാമിന്‍ സിയ്ക്ക് കഴിയും.
വിറ്റാമിൻ സി ധാരാളം അടങ്ങിയിരിക്കുന്ന ഓറഞ്ച്, നാരങ്ങ, മുന്തിരി, തക്കാളി, നെല്ലിക്ക എന്നിവ ഭക്ഷണ ക്രമത്തിൽ ഉൾപ്പെടുത്തുന്നത് നന്നായിരിക്കും.
രാവിലെ വെറും വയറ്റില്‍ ഇളം ചൂടുവെള്ളത്തില്‍ നാരങ്ങാവെള്ളം കുടിക്കുന്നത് ശരീരത്തിലെ ടോക്സിന് പുറന്തള്ളാനും ശരീരപ്രവര്‍ത്തനങ്ങളെ കൂടുതല്‍ ഉന്മേഷഭരിതമാക്കാനും സഹായിക്കും.