സംഭവം അങ്ങ് ചൈനയിലാണ്. അവിവാഹിതകൾക്ക് ‘ഡേറ്റിങ് ലീവ്’ നൽകി ലോക പ്രശസ്തി നേടി ചൈനീസ് കമ്പനികൾ. 30 വയസ്സിനു മുകളിലുള്ള അവിവാഹിതകളായ ജോലിക്കാർക്കു രണ്ടു ചൈനീസ് കമ്പനികൾ പ്രത്യേക ഡേറ്റിംഗ് അവധി അനുവദിച്ചു. 30 വയസ്സിനു മുകളിലുള്ള അവിവാഹിതരായ സ്ത്രീ ജീവനക്കാർക്ക് 8 ദിവസം വരെ ഡേറ്റിങ് ലീവ് എന്ന അധിക ലീവ് എടുക്കാം. ആവശ്യമെങ്കിൽ കൂടുതൽ ദിവസം അവധിയെടുക്കുകയും ചെയ്യാം.
30 വയസ്സ് പിന്നിട്ടിട്ടും കല്യാണം കഴിയാതെ വന്നാൽ ആരായാലും ഒന്ന് ചോദിച്ചു പോകും എന്തുകൊണ്ടാണ് ഇതുവരെ കല്യാണം നടക്കാത്തതെന്ന്. വിവാഹജീവിതത്തേക്കാൾ ജോലിക്കാണ് ഇന്നത്തെ യുവതികൾ മുൻതൂക്കം കൊടുക്കുന്നതെന്നാണ് പുതിയ കണ്ടെത്തൽ. ഇതേത്തുടർന്നാണ് അവിവാഹിതകളായ സ്ത്രീകൾക്കുവേണ്ടി ഡേറ്റിങ് ലീവ് അനുവദിച്ചത്.
ജീവനക്കാരുടെ സന്തോഷം ഇതുമൂലം വർധിക്കുമെന്ന് കമ്പനി കരുതുന്നു. കുറച്ചു നാൾ മുൻപ് സിംഗിൾ അധ്യാപികമാർക്കും കുഞ്ഞുങ്ങളില്ലാത്ത അധ്യാപികമാർക്കുമായി ഒരു പ്രത്യേക അവധി ചൈനയിലെ ഒരു സ്കൂൾ നൽകിയിരുന്നു. ലവ് ലീവ് എന്നായിരുന്നു ആ ലീവിന്റെ പേര്.
ഈ വിധത്തിൽ ജോലിക്കാരുടെ സന്തോഷം വർദ്ധിക്കുകയും കമ്പനിക്കു കൂടുതൽ നേട്ടം ഉണ്ടാവുകയും ചെയ്യുമെന്ന് വിശ്വസിക്കുന്നു.