പൊടി ചമ്മന്തി

പാലപ്പത്തിന്റെയും വെള്ളയപ്പത്തിന്റെയും കൂടെ കൂട്ടി കഴിക്കാൻ പൊടി ചമ്മന്തി സൂപ്പർ ആണ്. ഒന്ന് ട്രൈ ചെയ്തു നോക്കൂ. 5 മിനിറ്റിൽ ഉണ്ടാക്കാം.

 

ചേരുവകൾ

തേങ്ങ തിരുമ്മിയത്‌ – അര കപ്പ്‌

മുളക് പൊടി – അര ടി സ്പൂണ്‍

കുഞ്ഞുള്ളി – 3 എണ്ണം

എണ്ണ – ഒരു ടി സ്പൂണ്‍

കടുക് – അര ടി സ്പൂണ്‍

കറിവേപ്പില – ആവശ്യത്തിന്

വറ്റല്‍ മുളക് – 1 (ഞുറുക്കിയത്)

ഉപ്പ് – പാകത്തിന്

 

തയ്യാറാക്കുന്ന വിധം

തേങ്ങ, ഉള്ളി ,മുളക് പൊടി ,ഉപ്പ് എന്നിവ ചതച്ച് എടുക്കുക (വെള്ളം ചേര്‍ത്ത് അരക്കരുത് ).

ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി കടുക്, വറ്റല്‍ മുളക്, കറിവേപ്പില ഇവ യഥാക്രമം മൂപ്പിച്ചെടുക്കുക. ശേഷം തേങ്ങ ചതച്ചത് ചേര്‍ത്ത് ചെറുതായി ചൂടാക്കുക. ചൂടായി വരുന്നത് വരെ ഇളക്കുക (5 – 7 sec). അതിനു ശേഷം തീ അണച്ച് അടുപ്പില്‍ നിന്നും മാറ്റുക. തേങ്ങാ വെന്തു പോകാതെ സൂക്ഷിക്കണം. ചെറിയ തീയിൽ വേണം ചെയ്യാൻ.

Share This News

Related posts

Leave a Comment