കോർക്ക് എയർപോർട്ടിൽ ചെറിയ തടസ്സങ്ങൾ നേരിടുന്നു. അല്പമൊക്ക വൈകിയാണെങ്കിലും വിമാനങ്ങൾ സർവീസ് നടത്തുന്നുണ്ടെന്ന് അധികൃതർ ട്വീറ്റ് ചെയ്തു. താപനില -7C പ്രതീക്ഷിക്കുന്നു. അയർലണ്ടിന്റെ തെക്ക് പടിഞ്ഞാറും ഭാഗങ്ങൾ ചെറിയ മഞ്ഞിൽ പൊതിയാൻ തുടങ്ങി.
ആഹാരം അടക്കമുള്ള അത്യാവശ്യ സാധനങ്ങൾ വാങ്ങി വയ്ക്കാൻ ആളുകൾ സൂപ്പർമാർക്കറ്റിലേക്കുള്ള യാത്ര തുടങ്ങി കഴിഞ്ഞു. പാൽ, ബ്രഡ്, പഴങ്ങൾ, പച്ചക്കറികൾ, ഇറച്ചി, തുടങ്ങി അത്യാവശ്യം വേണ്ടവ ഒരാഴ്ചത്തേക്ക് കരുതി വയ്ക്കുന്നത് നന്നായിരിക്കും.
രാജ്യമൊട്ടാകെ യെല്ലോ വർണിങ് ശനിയാഴ്ച വരെ പ്രഖ്യാപിച്ചിരിക്കുകയാണ്. ഡ്രൈവിങ്ങിൽ പ്രത്യേകം ശ്രദ്ധിക്കണം. മഞ്ഞുള്ള റോഡിൽ ഒരു വാഹനം നിർത്താൻ പത്ത് മടങ്ങ് വരെ സമയമെടുക്കുമെന്ന് ഓർക്കുക. കൂടാതെ ആരോഗ്യ കാര്യത്തിലും കൂടുതൽ ശ്രദ്ധ വേണം.
മിഡ്ല്ടൺ, കാരിക്-ഓൺ-ഷാനൺ, മാനഹാമിൽട്ടൺ, സ്ലൈഗോ ടൌൺ, ലെറ്റർകെന്നി എന്നിവിടങ്ങളിൽ ചെറിയ തോതിലുള്ള മഞ്ഞു വീഴ്ച ഇന്നലെ രാത്രി തന്നെ തുടങ്ങി.