നാളെ ജനുവരി 30ന് നടത്താൻ പ്രഖ്യാപിച്ചിരിക്കുന്ന 24 മണിക്കൂർ സമരത്തിൽ നിന്നും INMO പിന്മാറാത്ത സാഹചര്യത്തിൽ അല്പമൊന്ന് പേടിച്ചിരിക്കുകയാണ് HSE. ഇതേ തുടർന്ന് പൊതുജനങ്ങളോട് ഒരു അഭ്യർത്ഥനയുമായി എത്തിയിരിക്കുകയാണ് HSE. എമർജൻസി അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമേ ഉപയോഗിക്കാവൂ എന്ന് HSE ഐറിഷ് ജനതയോട് അപേക്ഷിക്കുകയുണ്ടായി.
ബുധനാഴ്ച രാവിലെ 8 മണിക്കാണ് INMO ആഹ്വാനം ചെയ്തിരിക്കുന്ന സമരം തുടങ്ങുക. ചരിത്രം കുറിക്കാൻ പോകുന്ന സമരമായിരിക്കും എന്നാണ് വിദഗ്ദർ ഈ സമരത്തെ വിശേഷിപ്പിക്കുന്നത്. ഇപ്പോഴും സമരം ഒഴിവാക്കാനുള്ള ശ്രമങ്ങൾ HSE നടത്തുന്നുണ്ട്. എന്നാൽ ഒരു ദിവസം മാത്രം ബാക്കി നിൽക്കെ ചർച്ചകൾ എത്രമാത്രം ഫലപ്രദമാകുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.
ഹെൽത്ത് കെയർ അസിസ്റ്റൻറ്മാരെയും ഏജൻസി നഴ്സുമാരെയും കൂടുതലായി ഉപയോഗിച്ച് ഒരു ദിവസത്തെ സമരത്തെ വിജയിക്കാൻ ഒരു പക്ഷേ HSEയ്ക്ക് ഒരു പരിധിവരെ സാധിച്ചേക്കും. എന്നാലും ഒരു സമ്പൂർണ്ണ പരിഹാരമല്ല കെയർ അസിസ്റ്റൻറ്മാരും ഏജൻസി സ്റ്റാഫും. മാത്രമല്ല അയർലണ്ടിൽ ഉള്ള മുഴുവൻ HSE ആശുപത്രികളിലേയ്ക്കും ആവശ്യത്തിനുള്ള ഏജൻസി സ്റ്റാഫിനെ ഒട്ടു കിട്ടുകയുമില്ല. ഈ അവസരത്തിലാണ് പൊതുജനത്തോടുള്ള ഈ അഭ്യർത്ഥനയുമായി HSE രംഗത്തെത്തിയിരിക്കുന്നത്.