സ്ത്രീകൾ ധാരാളം വെള്ളം കുടിച്ചാൽ?

വെള്ളമടിയല്ല… വെള്ളം കുടിയെപ്പറ്റിയാണ് ഇവിടെ പറയുന്നത്. എല്ലാ ദിവസവും ഒന്നര ലിറ്റര്‍ വെള്ളം കൂടുതല്‍ കുടിക്കാന്‍ നിങ്ങള്‍ തയാറാണോ? എങ്കില്‍ ബ്ലാഡര്‍ ഇന്‍ഫെക്‌ഷൻ ഇനി നിങ്ങളെ അലട്ടുകയേ ഇല്ല എന്ന് യു എസിലെ ടെക്‌സാസ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ ഉറപ്പ് പറയുന്നു. ഇവർ നടത്തിയ പഠനത്തിൽ ഈ നിർദേശം പാലിച്ച സ്ത്രീകളില്‍ 48 ശതമാനത്തിനും ബ്ലാഡര്‍ ഇന്‍ഫെക്‌ഷനില്‍ നിന്ന് ശമനം കിട്ടിയതായി പ്രഫ. യാഇര്‍ ലോട്ടന്‍ അവകാശപ്പെടുന്നു.

സ്ത്രീകളെ ബാധിക്കുന്ന സാധാരണ ഒരു അസുഖമാണ് ബ്ലാഡര്‍ ഇന്‍ഫെക്‌ഷന്‍. ഈ കണ്ടുപിടുത്തം അതുകൊണ്ട് സ്ത്രീകളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണെന്നും ലോട്ടന്‍ പറയുന്നു. സാധാരണയായി ആറു മുതല്‍ എട്ടു ഗ്ലാസ് വരെ വെള്ളം കുടിച്ച സ്ത്രീകളാണ് കൂടുതല്‍ ഒന്നര ലിറ്റർ വെള്ളം കുടിക്കാന്‍ ആരംഭിച്ചത്. ഇതിനെ അടിസ്ഥാനപ്പെടുത്തിയുള്ള പഠനറിപ്പോര്‍ട്ട് അതിശയിപ്പിക്കുന്ന വിധത്തിലുള്ളതായിരുന്നുവെന്ന് ഗവേഷകർ പറഞ്ഞു.

കൂടുതലായി ഉള്ളിലെത്തുന്ന വെള്ളത്തിന് ബാക്ടീരിയയുടെ ശക്തി കുറയ്ക്കാൻ സാധിക്കുന്നുണ്ടെന്നും ഗവേഷകർ പറയുന്നു. സങ്കീര്‍ണ്ണമാകാത്ത മുഴകള്‍, മൂത്രമൊഴിക്കുമ്പോള്‍ ഉണ്ടാകുന്ന വേദനയും ബുദ്ധിമുട്ടും, ബ്ലാഡര്‍ നിറഞ്ഞതുപോലെ അനുഭവപ്പെടുന്ന അവസ്ഥ, പെട്ടെന്ന് മൂത്രമൊഴിക്കാനുള്ള തോന്നല്‍, ചിലപ്പോള്‍ മൂത്രത്തില്‍ കാണുന്ന രക്തത്തിന്റെ അംശം എന്നിവയെല്ലാം ബ്ലാഡര്‍ ഇന്‍ഫെക്‌ഷന്റെ ലക്ഷണങ്ങളാണെന്നും വെള്ളം കൂടുതൽ കുടിക്കാൻ തയാറാകുന്നതോടെ ഇത്തരം രോഗങ്ങളിൽ നിന്ന് മുക്തി നേടാൻ സഹായിക്കുമന്നും ഗവേഷകർ അവകാശപ്പെടുന്നു. എന്നാൽ പിന്നെ വൈകിക്കേണ്ട… വെള്ളം കുടി തുടങ്ങിക്കോളൂ. ഒന്നും ഉണ്ടായിട്ടല്ല… ഒന്നും ഉണ്ടാവാതിരിക്കാൻ.

Share This News

Related posts

Leave a Comment