ഈ മാസം 30ന് നടത്താൻ തീരുമാനിച്ചിരിക്കുന്ന സമരത്തിൽ നിന്നും പിൻവാങ്ങാൻ തായ്യാറാകാതെ ഉറച്ചു നിൽക്കുകയാണ് നഴ്സുമാരുടെ സംഘടനയായ INMO. സമരം ഫലപ്രദമാക്കാനുള്ള എല്ലാ വഴികളും സംഘടന നോക്കുന്നുണ്ട്.
INMOയിൽ അംഗത്വമുള്ള എല്ലാവർക്കും നോട്ടിഫിക്കേഷൻസ് വന്നുതുടങ്ങി.
സമരത്തിനോട് മുന്നോടിയായിട്ടുള്ള ചെറിയ മീറ്റിംഗുകൾ അതാതു ഹോസ്പിറ്റലുകളിൽ വരും ദിവസങ്ങളിൽ നടക്കും. ഓരോ ഹോസ്പിറ്റലികളിലും ചുരുങ്ങിയത് നാല് മീറ്റിംഗുകൾ എങ്കിലും നടത്താനാണ് INMO ശ്രമിക്കുന്നത്. കൂടാതെ യൂണിയൻ അംഗങ്ങളോട് തങ്ങളുടെ ഡീറ്റെയിൽസ് INMO അപ്ഡേറ്റ് ചെയ്യാനും ഈമെയിലിൽ ഓർപ്പിക്കുന്നു.