അയർലണ്ടിൽ HSE റിക്രൂട്ട്മെന്റ് മരവിപ്പിക്കൽ ഉടൻ നീക്കാൻ സാധ്യത. കൂടാതെ റിക്രൂട്ട്മെന്റ് മരവിപ്പിക്കൽ എടുത്തു മാറ്റുമ്പോൾ 2,200-ലധികം ഹെൽത്ത് കെയർ ജീവനക്കാരെ നിയമിക്കുന്നതിന് HSE യുടെ പച്ചക്കൊടി. ഇന്നലെ ജൂൺ 18 നാണ് ഈ വാർത്ത പുറത്തു വന്നത്.
ഈ വർഷം അധികമായി 2,969 ജീവനക്കാർക്കായി ധനസഹായം ലഭ്യമാക്കിയതായി ആരോഗ്യമന്ത്രി സ്റ്റീഫൻ ഡോണലി പറഞ്ഞു. ഇതിൽ 2,268 പുതിയ നിയമനങ്ങൾ ഹെൽത്ത് കെയരിലും 701 നിയമനങ്ങൾ മറ്റ് വിഭാഗങ്ങളിലുമായിരിക്കും. Department of Children, Equality, Disability, Integration and Youth എന്നീ വിഭങ്ങളിലാണ് ഈ പറഞ്ഞ 701 നിയമനങ്ങൾ വരുക.
ഈ 2,268 അധിക ജീവനക്കാരെ റിക്രൂട്ട് ചെയ്യാനുള്ള പദ്ധതികൾ പുരോഗമിക്കുകയാണ്. 2024-ൽ ഘട്ടം ഘട്ടമായി ഓരോ മേഖലയിലും റിക്രൂട്ട്മെന്റ് ലക്ഷ്യങ്ങൾ എച്ച്എസ്ഇയെ കൈവരിക്കാനാണ് ഉദ്ദേശിക്കുന്നത്.
പുതിയ ജീവനക്കാരുടെ റിക്രൂട്ട്മെന്റ്, ഹെൽത്ത് സർവീസിലെ ജീവനക്കാരുടെ സ്ഥലംമാറ്റം, കരിയർ ബ്രേക്കുകൾക്ക് ശേഷം ജോലിയിൽ തിരിച്ചെത്തുന്നവരുടെ നിയമനം എന്നിവ ഉൾപ്പെടെ ലഭ്യമായ തസ്തികകളുടെ നികത്തൽ സംബന്ധിച്ച പ്രാദേശിക തലത്തിലുള്ള തീരുമാനങ്ങൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടും.
418 ഏജൻസി ജീവനക്കാരെ പരിവർത്തനം ചെയ്യുന്നതിലൂടെ സുരക്ഷിതമായ ജീവനക്കാരെ നിയമിക്കുന്നതിനും മന്ത്രി അംഗീകാരം നൽകിയിട്ടുണ്ട്.
കഴിഞ്ഞ വർഷം എച്ച്എസ്ഇ 2,000 മുതൽ 2,500 വരെ കൂടുതൽ ജീവനക്കാരെ നിയമിച്ചിരുന്നു. കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ നിയമങ്ങൾ 2024ൽ നടത്താനാണ് ലക്ഷ്യമിടുന്നത്.